Follow KVARTHA on Google news Follow Us!
ad

CSE Result | സിവിൽ സർവീസ് പരീക്ഷയിൽ തിളങ്ങി ജാമിയ മില്ലിയ ഇസ്ലാമിയ; 31 വിദ്യാർഥികൾ റാങ്ക് പാട്ടികയിൽ; 11 പേർ വനിതകൾ; 9-ാം റാങ്ക് നേടി നൗശീൻ സ്ഥാപനത്തിന് അഭിമാനമായി

71 പേർ അഭിമുഖത്തിന് യോഗ്യത നേടി UPSC, Civil Services, Aditya Srivastava, Top Rank, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) സിവിൽ സർവീസസ് പരീക്ഷയിൽ തിളങ്ങി ജാമിയ മില്ലിയ ഇസ്ലാമിയ. ഈ വർഷത്തെ യുപിഎസ്‌സി പരീക്ഷയിൽ സ്ഥാപനത്തിലെ 31 വിദ്യാർഥികളാണ് വിജയിച്ചത്. ഇതിൽ 11 പെൺകുട്ടികളും റാങ്ക് പട്ടികയിൽ ഇടം നേടി. ഗോരഖ്പൂർ സ്വദേശിനിയായ നൗഷീൻ അഖിലേന്ത്യാ തലത്തിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി അഭിമാനമായി.


ദിവ്യാൻഷി സിംഗ്ല, ഹർഷിത ശർമ്മ, ഫർഹീൻ സാഹിദ്, പ്രേരണ സിംഗ് എന്നിവരും പരീക്ഷ പാസായ മറ്റ് വിദ്യാർഥിനികളിൽ ഉൾപ്പെടുന്നു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ റെസിഡൻഷ്യൽ കോച്ചിംഗിൽ നിന്ന് ഇത്തവണ 151 പേർ എഴുത്തുപരീക്ഷയിൽ പങ്കെടുത്തിരുന്നു. അതിൽ 71 പേർ അഭിമുഖത്തിന് യോഗ്യത നേടി. ഇവരിൽ 31 പേർ ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശിപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശിപാർശ ചെയ്തിട്ടുണ്ട്. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. മലയാളിയായ എറണാകുളം സ്വദേശി സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്.

Keywords: News, National, New Delhi, UPSC, Civil Services, Aditya Srivastava, Top Rank,  UPSC CSE Results: 11 Girls Clear Civil Services Exam from Jamia Millia Islamia.
< !- START disable copy paste -->

Post a Comment