Follow KVARTHA on Google news Follow Us!
ad

Spine | നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം, നടുവേദനയെ അകറ്റാം, അറിയേണ്ട കാര്യങ്ങൾ

കുടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർക്ക് പ്രശ്നമുണ്ടാവാൻ സാധ്യത ഏറെ Spine. Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) നട്ടെല്ല് നമ്മുടെ ശരീരത്തിന്റെ കേന്ദ്രബിന്ദുവാണ്. ഇത് ശരീരത്തിന് ബലം നൽകുകയും ശരീരഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുകയും ചെയ്യുന്നു. നടക്കുക, ഓടുക, കുനിയുക, തിരിയുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾക്കെല്ലാം നട്ടെല്ലിന്റെ ആരോഗ്യം പ്രധാനമാണ്. അതേസമയം നാടുവേദന കൊണ്ട് പൊറുതിമുട്ടുന്നവരും കുടുതലാണ്. നമ്മുടെ ദൈനം ദിന ജീവിതത്തിലെ ചില കാര്യങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. കുടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർക്ക് പ്രശ്നമുണ്ടാവാൻ സാധ്യത ഏറെയാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നത് നട്ടെല്ലിന് വേദന ഉണ്ടാകാൻ ഇടവരുത്തും.

Backbone, caring, Overtime work, Health, Good Exersise, Life style, health news, Malayalam News,

 കൃത്യമായ രീതിയിൽ ഇരിക്കുകയും കിടക്കുകയും ചെയ്യാത്തത് മൂലം പല ആളുകൾക്കും നടുവേദനയും അതുപോലെ നട്ടെല്ലിന് പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. അമിതമായ ശരീര ഭാരവും നട്ടെല്ലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. നട്ടെല്ലിന് താങ്ങാൻ കഴിയാത്ത ശരീരഭാരം പലപ്പോഴും വേദനകൾക്ക് കാരണമാകും. എല്ലാത്തിനും വില്ലൻ നമ്മുടെ ജീവിത ശൈലിയാണ്. അനാരോഗ്യകരമായ ഭക്ഷണ രീതിയും ശരീര ഭാരം വർധിപ്പിക്കാൻ കാരണമാകും. താളം തെറ്റിയ ഉറക്കവും വ്യായാമ കുറവും ശരീരഭാരം കൂട്ടാനുള്ള മറ്റു കാരണങ്ങളാണ്. ഇത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്.

ചിട്ടയായ ജീവിതശൈലി പിന്തുടരുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. ദീർഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നവർ നടുവിൻ്റെയും നട്ടെല്ലിൻ്റെയും കാര്യത്തിൽ നല്ല ശ്രദ്ധ നൽകേണ്ടതുണ്ട്. എട്ട് മണിക്കൂർ ജോലി സമയത്തിൽ കൂടുതൽ നേരവും ഒരേ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്ക് ഇടവേളകൾ എടുത്ത് എഴുന്നേറ്റ് നടക്കാനും നിൽക്കാനും ശ്രമിക്കണം. നടുവേദന കുറയ്ക്കാൻ ഇത് ഏറെ സഹായകമാണ്. ഇരിക്കുന്ന സ്ഥാനം മാറാം, എഴുന്നേറ്റ് നിൽക്കാം, നടക്കാം. കൈകാലുകൾ ഒന്ന് നിവരുന്നതും നല്ലതാണ്. കൂടുതൽ സമയം ഒരേ ഇരിപ്പ് ഇരിക്കുമ്പോൾ നട്ടെല്ലിന് ഉണ്ടാകുന്ന സമ്മർദം മൂലമാണ് വേദന അനുഭവപ്പെടുന്നത്.

ശരീരത്തിന്റെ ആരോഗ്യത്തിന് മുൻഗണന നൽകി കൊണ്ടുള്ള വ്യായാമങ്ങൾ ശീലമാക്കുക. യോഗയും പതിവാക്കുക. ദിവസവും അരമണിക്കൂർ യോഗയോ മറ്റ് വ്യായമങ്ങളോ ചെയ്യാൻ മാറ്റി വയ്ക്കുക. പേശികളിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ വ്യായാമം നല്ലൊരു പരിഹാര മാർഗമാണ്. ശരിയായ രീതിയിലുള്ള രക്തയോട്ടം നൽകാൻ വ്യായാമങ്ങൾക്ക് കഴിയും. പേശികളെ പുനരുജ്ജീവിപ്പിക്കാനും വ്യായാമങ്ങൾ എപ്പോഴും നല്ലതാണ്.
 
Backbone, caring, Overtime work, Health, Good Exersise, Life style, health news, Malayalam News, Tips for a Healthier Spine

ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. എല്ലാ വിധ ആരോഗ്യ പ്രശ്നങ്ങൾക്കും കൂടുതൽ രോഗാവസ്ഥയ്ക്കും പ്രധാന കാരണം ജീവിത ശൈലിയാണ്. നമ്മുടെ ദൈനം ദിന ശൈലികളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങൾ നല്ല ആരോഗ്യം പ്രദാനം ചെയ്യും. മേൽപറഞ്ഞ കാര്യങ്ങൾ പൊതു അറിവിനപ്പുറം ഒരു രോഗാവസ്ഥയ്ക്കും ഉള്ള പരിഹാരമായി കാണരുത്. അസുഖം വന്നാൽ ഉടൻ ഡോക്ടറെ കാണുക. സ്വയം ചികിത്സ അപകടമാണ്.

Keywords: Backbone, caring, Overtime work, Health, Good Exersise, Life style, health news, Malayalam News, Tips for a Healthier Spine
< !- START disable copy paste -->

Post a Comment