Follow KVARTHA on Google news Follow Us!
ad

Police Booked | തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത 'എംപവര്‍ കോണ്‍ഗ്രസി'നെതിരെ കേസെടുത്തു

കണ്ണൂര്‍: (KVARTHA) സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് 'എംപവര്‍ കോണ്‍ഗ്രസ്' എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടീം ഏപ്രില്‍ 9ന് നടത്തിയ പരിശോധനയിലാണ് തെറ്റായ പ്രചാരണം കണ്ടെത്തിയത്.

Kannur, Kannur-News, Kerala, Kerala-News, News, News-Malayalam, Police, Case, Congress, Election, Lok Sabha Election, Questioning the credibility of the election, Filed a case against 'Empower Congress'.

കണ്ണൂര്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടപടിക്കായി ശുപരാര്‍ശ ചെയ്ത് 11 ന് ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ നടപടിക്കായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ നിന്നും അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് 'എംപവര്‍ കോണ്‍ഗ്രസ്' എന്ന പ്രൊഫൈലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Kannur, Kannur-News, Kerala, Kerala-News, News, News-Malayalam, Police, Case, Congress, Election, Lok Sabha Election, Questioning the credibility of the election, Filed a case against 'Empower Congress'.

Post a Comment