Follow KVARTHA on Google news Follow Us!
ad

Volcano| അഗ്നിപർവ്വതം

ഉറവപൊട്ടിയൊഴുകുന്നു കണ്ണുനീർ, Poem, Volcano, Life
കവിത / ആർ എസ് പണിക്കർ വെട്ടിയാർ
  
Poem, Editor’s-Pick, Volcano, Nature, Poem: Volcano.

(KVARTHA)
അകക്കാമ്പിന്നതിമർദ്ദം-
അസഹനീയമാകുമീ
ഭൂമിതന്നന്തരാളത്തിലെ-
ചുടുരക്തപ്രവാഹങ്ങൾ....
പുകയുന്ന പർവ്വതത്തിന്നുച്ചിമുന-
പൊട്ടിത്തിളച്ചുമറിഞ്ഞൊഴുകിയാ-
ഭൂമുഖമാകെയും ചുട്ടുപൊള്ളിക്കുന്നു...
ഭൂഹൃദയത്തിൽ കഠിനമാം പ്രകമ്പനഭേരികൾ-
ഉയരുന്നു, ഉറവപൊട്ടിയൊഴുകുന്നു കണ്ണുനീർ
ധാരകൾ കരളിൻ കലക്കങ്ങളായ്...
ആഘാതമൊക്കെയും ക്ഷമിച്ചും സഹിച്ചുമീ-
ഭൂമിമാതാവിനന്തരംഗം കലുഷമായീടുന്നു...
സ്പന്ദനത്താൽ പ്രാർത്ഥനചൊല്ലുന്ന ഭ്രമണങ്ങൾ
നിത്യവും കെടാവിളാക്കായെരിയുന്ന സൂര്യനെ-
വന്ദിച്ചുസന്തുലനരാപ്പകൽ നൽകുന്നു...
ആദിത്യനുദിക്കുന്നു ചന്ദ്രൻ മറയുന്നു
നക്ഷത്രരാശികൾ തിളക്കമറ്റീടുന്നു...
കത്തുന്ന പന്തമായെന്മനം നിൽക്കുന്നു-
ചൊരിയും പ്രകാശവും തുല്യമായീടുന്നു.
പൊട്ടിത്തെറിക്കുന്ന ലാവാപ്രവാഹങ്ങൾ
തുടരുന്നു, ജീവിതം ദുസ്സഹമാക്കീടുന്നു...
  
Poem, Editor’s-Pick, Volcano, Nature, Poem: Volcano.

Keywords: Poem, Editor’s-Pick, Volcano, Nature, Poem: Volcano.

Post a Comment