Follow KVARTHA on Google news Follow Us!
ad

Raid | അൽ-ജസീറ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടത്തി ഇസ്രാഈൽ പൊലീസ്; പ്രക്ഷേപണ ഉപകരണങ്ങൾ പിടിച്ചെടുത്തു

മനുഷ്യാവകാശ സംഘടനകളും മറ്റ് നിരവധി സംഘടനകളും വിമർശിച്ചു. Palestine, Hamas, Israel, Gaza, ലോക വാർത്തകൾ
ടെൽ അവീവ്: (KVARTHA) ജറുസലേമിലെ അംബാസഡർ ഹോട്ടലിൽ സ്ഥിതി ചെയ്യുന്ന അൽ-ജസീറ ചാനലിന്റെ ഓഫീസിൽ ഇസ്രാഈൽ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ പ്രക്ഷേപണ ഉപകരണങ്ങൾ പിടിച്ചെടുത്തതായി ഇസ്രാഈൽ വാർത്താവിനിമയ മന്ത്രി പറഞ്ഞു. അൽ-ജസീറ ചാനലിന്റെ ഓഫീസിലേക്ക് പൊലീസ് ഉദ്യോഗസ്ഥർ പ്രവേശിക്കുന്ന വീഡിയോ മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Israel raids Al Jazeera’s offices after banning broadcaster

രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശേഷിപ്പിച്ച് അൽ-ജസീറ ചാനൽ നിരോധിക്കുന്നതിന് ഞായറാഴ്ച ഇസ്രാഈൽ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഉത്തരവനുസരിച്ച്, ഇസ്രാഈലിലെ അൽ ജസീറയുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും സംപ്രേക്ഷണ ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചാനൽ കേബിൾ, സാറ്റലൈറ്റ് കമ്പനികളിൽ നിന്ന് വിച്ഛേദിക്കുകയും ചെയ്യും. കൂടാതെ, കമ്പനിയുടെ വെബ്‌സൈറ്റുകൾ ബ്ലോക്കും ചെയ്യും.

അതേസമയം ഗസ്സ മുനമ്പിലെ തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിന് സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുന്ന ഇസ്രാഈൽ നടപടി അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അൽജസീറ പ്രതികരിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ചാനൽ അറിയിച്ചിട്ടുണ്ട്. ഇസ്രാഈൽ സർക്കാരിൻ്റെ ഈ നടപടിയെ മനുഷ്യാവകാശ സംഘടനകളും നിരവധി സംഘടനകളും വിമർശിച്ചു.

നിരോധനം നീക്കാൻ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്‌സ് ഇൻ ഇസ്രാഈൽ അറിയിച്ചിട്ടുണ്ട്. ഇസ്രാഈൽ ഗവൺമെൻ്റിൻ്റെ നിരോധനം മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും തീരുമാനം പിൻവലിക്കാൻ ഇസ്രാഈൽ സർക്കാരിനോട് അഭ്യർഥിക്കുന്നതായും ഫോറിൻ പ്രസ് അസോസിയേഷൻ പറഞ്ഞു.

Keywords: News, World, Tel Aviv, Palestine, Hamas, Israel, Gaza, Raid, Police, Channel, Threat, Social Media, Israel raids Al Jazeera’s offices after banning broadcaster
< !- START disable copy paste -->

Post a Comment