Follow KVARTHA on Google news Follow Us!
ad

Controversy | മുസ്ലീം പക്ഷിക്ക് മാത്രം രാഹുല്‍ ഭക്ഷണം നല്‍കുന്നു, വലുതാകുമ്പോള്‍ മറ്റുള്ളവയെ കൊത്തി കൂട്ടില്‍നിന്ന് പുറത്താക്കുന്നു, ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു; അധിക്ഷേപ വീഡിയോയ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ആരോപണം BJP Leaders, Complaint, Allegation, Video, National
ബംഗ്ലൂരു: (KVARTHA) രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് കൊണ്ടുള്ള വീഡിയോയ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പ്രസ്തുത വീഡിയോ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടക ബിജെപിക്കെതിരെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്ക് ആധാരമായത്. കര്‍ണാടക ബിജെപി സമൂഹ മാധ്യമ ടീം, ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെയാണ് പരാതി.

Karnataka: BJP leaders caught in video storm, Bangalore, News, Politics, Congress, BJP Leaders, Complaint, Allegation, Video, Rahul Gandhi, National News


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുല്‍ ഗാന്ധി എന്നിവരുടെ കാരികേചറുകള്‍ ഉള്‍പെടുത്തി തയാറാക്കിയ ഒരു വീഡിയോ ശനിയാഴ്ചയാണ് കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചത്. എസ് സി, എസ് ടി, ഒബിസി എന്നിങ്ങനെ എഴുതിയ മുട്ടകളുള്ള പക്ഷിക്കൂട്ടില്‍ രാഹുല്‍, മുസ്ലിം എന്നെഴുതിയ മുട്ട കൂടെ അതില്‍ കൊണ്ടുവെക്കുന്നു.

ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി 'ഫണ്ട്സ്' എന്നെഴുതിയ ഭക്ഷണം നല്‍കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കര്‍ണാടക കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് കമ്യൂണികേഷന്‍ ചെയര്‍മാന്‍ രമേഷ് ബാബുവാണ് പരാതി നല്‍കിയത്. എസ് സി/ എസ് ടി/ ഒബിസി. വിഭാഗങ്ങള്‍ക്കുള്ള തുക വെട്ടിച്ചുരുക്കുമെന്ന് തങ്ങളുടെ പ്രകടനപത്രികയില്‍ എവിടേയും പറയുന്നില്ലെന്നും എന്നാല്‍, ബിജെപി ഇത് ലോക് സഭാ തിരഞ്ഞെടുപ്പില്‍ വോട് ലഭിക്കാന്‍ വ്യാജ പ്രചാരണവേലയ്ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 

വീഡിയോ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറയുന്ന പരാതിയില്‍ അമിത് മാളവ്യയെ സ്ഥിരം കുറ്റവാളിയാണെന്നും വിശേഷിപ്പിക്കുന്നു.

Keywords: Karnataka: BJP leaders caught in video storm, Bangalore, News, Politics, Congress, BJP Leaders, Complaint, Allegation, Video, Rahul Gandhi, National News.

Post a Comment