Follow KVARTHA on Google news Follow Us!
ad

Introducing 'Bha' | ഇനി സായിപ്പിന്റെ കണക്ക് പടിക്ക് പുറത്ത്; ഇന്‍ഡ്യക്കാരുടെ കാലടി കൃത്യമായി രേഖപ്പെടുത്താന്‍ 'ഭ' അടയാളമാക്കി പുതിയ അളവ് സംവിധാനം വികസിപ്പിക്കാന്‍ ശ്രമം

പാകമല്ലാത്ത ചെരുപ്പുകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു New, Indian, Shoe Sizing System, Introducing 'Bha', Pan India, Survey, Proposes, Footwear,
ഹൈദരാബാദ്: (KVARTHA) പാദരക്ഷ വ്യവസായത്തിന് സുപ്രധാനമായ സംഭവവികാസം. നിലവിലുള്ള യുകെ/യൂറോപ്യന്‍, യുഎസ് അളവ് സംവിധാനങ്ങള്‍ക്ക് പകരമായി ഭാരതത്തെ പ്രതിനിധീകരിക്കുന്ന 'ഭ' അടയാളമാക്കി പുതിയ അളവ് സംവിധാനം വികസിപ്പിക്കാന്‍ പാന്‍-ഇന്‍ഡ്യ സര്‍വേ നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ ഇനി സായിപ്പിന്റെ കണക്ക് പടിക്ക് പുറത്തായിരിക്കും. നിലവില്‍ ആശ്രയിക്കുന്ന യുകെ, യുഎസ് സൈസ് ചാര്‍ടുകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും. ആ സ്ഥാനത്ത് 'ഭ' പുതിയ അളവുകള്‍ സൃഷ്ടിക്കും.

ഇനി ചെരുപ്പ് ധരിക്കാന്‍ ഇന്‍ഡ്യക്കാരുടെ കാല്‍പാദ കണക്ക് കൃത്യമായി രേഖപ്പെടുത്താന്‍, 'ഭ' അടയാളമാക്കി പുതിയ അളവ് സംവിധാനം വികസിപ്പിക്കാനാണ് ശ്രമം. ഇതിനായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്-സെന്‍ട്രല്‍ ലെതര്‍ റിസര്‍ട് ഇന്‍സ്റ്റിറ്റിയൂട് (സിഎസ്‌ഐആര്‍സിഎല്‍ആര്‍ഐ), രാജ്യമാകെ സര്‍വേ നടത്തി ഇന്‍ഡ്യക്കാരുടെ കാല്‍പാദത്തിന്റെ വളവുകള്‍ സംബന്ധിച്ച് വിശദമായി പഠനം നടത്തി.

പുതിയ പഠനത്തിലൂടെ, ഒരു വയസിന് താഴെയുള്ള കുട്ടികള്‍, 1-3 വയസ് പ്രായമുള്ള കുട്ടികള്‍, 4-6 വയസ് പ്രായമുള്ള കുട്ടികള്‍, 7-11 വയസ് പ്രായമുള്ള കുട്ടികള്‍, 12-13 വയസുകാരായ പെണ്‍കുട്ടികള്‍, 12-14 വയസുകാരായ ആണ്‍കുട്ടികള്‍, 14 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, 15 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ എന്നിങ്ങനെ തരംതിരിച്ച് 8 വലിപ്പത്തിലുള്ള ചെരുപ്പുകളാണ് ഭ ഇന്‍ഡ്യക്കാര്‍ക്ക് നിര്‍ദേശിക്കുന്നത്.


പുതിയ സൈസ് ചാര്‍ട് പ്രകാരം നിര്‍മിക്കുന്ന ചെരുപ്പുകള്‍ രാജ്യത്തെ 85% ജനങ്ങള്‍ക്കും തീര്‍ത്തും സുഖകരവും സൗകര്യപ്രദവും ആയിരിക്കുമെന്ന് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെല്ലാം ഉപരി, നിലവില്‍ ഇന്‍ഗ്ലീഷ് സംവിധാനത്തില്‍ 10 സൈസിലുള്ള ചെരുപ്പുകള്‍ നിര്‍മിക്കുമ്പോള്‍, പുതിയ തനത് ഇന്‍ഡ്യന്‍ ഘടനയില്‍ 8 സൈസിലുള്ള ചെരുപ്പുകള്‍ മാത്രം നിര്‍മിച്ചാല്‍ മതിയാകും. അതേസമയം ഏറ്റവും വലിയ ചെരുപ്പുകള്‍ക്ക് അഞ്ച് മിലിമീറ്റര്‍ അധിക നീളമുണ്ടായിരിക്കും. അതായത് നിലവില്‍ വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചെരുപ്പുകളെ അപേക്ഷിച്ച് നീളത്തിലും വലിപ്പത്തിലും 'ഭ' മുന്നിലുണ്ടാകും.

ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ചെരുപ്പുകളില്‍ 50 ശതമാനവും അളവ് കൃത്യമല്ലാത്തതിനാല്‍ തിരിച്ചയക്കപ്പെടുന്ന സാഹചര്യത്തിലാണ് ചെരുപ്പ് നിര്‍മാതാക്കളും വ്യാപാരികളും അടക്കം ഇന്‍ഡ്യക്കാരുടെ മാത്രമായി ഷൂ സൈസ് വേണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന് (ഡിപിഐഐടി) സിഎസ്‌ഐആര്‍സിഎല്‍ആര്‍ഐ ശിപാര്‍ശകള്‍ സമര്‍പിച്ചു. ഡിപിഐഐടി, ഈ സൈസിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഇന്‍ഡ്യന്‍ അതോറിറ്റിയായ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന് (ബിഐഎസ്) അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

വ്യാവസായിക ഉത്പാദനത്തിലേക്ക് കടക്കുന്നതിന് മുന്‍പ് പരീക്ഷണ അടിസ്ഥാനത്തില്‍ 'ഭ' സൈസിലുള്ള ചെരുപ്പുകള്‍ വിപണിയില്‍ ഇറക്കും. ഇതിന്റെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ 'ഭ' സംവിധാനത്തിന്റെ ഭാവി എങ്ങനെയാകുമെന്ന് ഉറപ്പിക്കാന്‍ കഴിയൂ.

ഇന്‍ഡ്യയില്‍ ബ്രിടീഷുകാര്‍ ഉപയോഗിച്ചിരുന്ന ഷൂ സൈസ് നിലവില്‍ രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പാണ് വന്നത്. ഇതുപ്രകാരം ഇന്‍ഡ്യയിലെ സ്ത്രീകള്‍ 4-6 ശരാശരി സൈസിലുള്ള ചെരുപ്പുകള്‍ ആണ് ഉപയോഗിച്ചത്. അതേസമയം പുരുഷന്മാര്‍ 5 മുതല്‍ 11 വരെയുള്ള സൈസുകളില്‍ ആണ് ചെരുപ്പുകള്‍ ഉപയോഗിച്ചത്. ഇന്‍ഡ്യക്കാരുടെ കാല്‍പാദത്തിന്റെ വലിപ്പം, ഘടന തുടങ്ങിയവ സംബന്ധിച്ച് ആധികാരികമായ ഒരു വിവരവും ലഭ്യമാകാത്തതാണ് അന്നുമുതല്‍ ഇന്‍ഡ്യക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമായ ചെരുപ്പുകള്‍ ലഭ്യമാകാതിരുന്നത്. പാകമല്ലാത്ത ചെരുപ്പുകള്‍ കാലില്‍ കൂടുതല്‍ മുറുകിയിരിക്കുന്നത്, കാലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നുണ്ട്. അതിനാല്‍ വയോധികര്‍ക്കും പ്രമേഹബാധിതര്‍ക്കും കാലിന് അംഗവൈകല്യം ഉള്ളവര്‍ക്കും പാദത്തിന് പാകമല്ലാത്ത ചെരുപ്പുകള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

Keywords: News, National, National-News, Business-News, New, Indian, Shoe Sizing System, Introducing 'Bha', Pan India, Survey, Proposes, Footwear, Hyderabad News, Significant Development, UK/European Sizing, US Sizing, Shoe Size, Pan India Survey Proposes Indian Footwear Sizing System 'Bha'.

Post a Comment