Follow KVARTHA on Google news Follow Us!
ad

Oil Price | ഇറാനെതിരെയുള്ള ഇസ്രാഈൽ ആക്രമണം പെട്രോൾ ഡീസൽ നിരക്കുകളെ ബാധിക്കുമോ? എണ്ണവില കുതിച്ചുയർന്നു; ക്രൂഡ് ഓയിലിന് വീണ്ടും 90 ഡോളർ കടന്നു

ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 85.90 ഡോളറിലാണ് വ്യാപാരം Israel, Iran, ലോക വാർത്തകൾ, Oil Price
ന്യൂഡെൽഹി: (KVARTHA) ഇറാനിൽ ഇസ്രാഈൽ വ്യോമാക്രമണം നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് എണ്ണവില കുതിച്ചുയർന്നു. വെള്ളിയാഴ്ച മൂന്ന് ശതമാനം വർധനയാണ് എണ്ണവിലയിലുണ്ടായത്. മധ്യപൂർവേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ തുടർന്നാണ് വില വർധന. ബ്രെൻറ് ക്രൂഡ് ബാരലിന് 90 ഡോളറിന് മുകളിലെത്തി.


ബ്രെൻ്റ് ക്രൂഡ് ബാരലിന് 90.44 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 85.90 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. എണ്ണ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.72 രൂപയാണ്. 104.21 രൂപയാണ് മുംബൈയിലെ പെട്രോൾ വില. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 103.94 രൂപയാണ്. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 100.75 രൂപയാണ്.

ന്യൂഡൽഹിയിൽ 87.62 രൂപയാണ് വെള്ളിയാഴ്ചത്തെ ഡീസൽ വില. മുംബൈയിൽ ഡീസൽ വില 92.15 രൂപയാണ്. കൊൽക്കത്തയിൽ ഡീസൽ വില ലിറ്ററിന് 90.76 രൂപയും ചെന്നൈയിൽ 92.34 രൂപയുമാണ്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിൻ്റെ വില അവലോകനം ചെയ്‌താണ്‌ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പ്രതിദിനം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില നിശ്ചയിക്കുന്നത്.

Keywords: News, National, New Delhi, World, Israel, Iran, Oil Price, Attack, Indian Oil Marketing Companies, Petrol, Diesel, Oil prices surge 3% on reports of Israeli strikes on Iran.
< !- START disable copy paste -->

Post a Comment