Follow KVARTHA on Google news Follow Us!
ad

Arrested | ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയില്‍ നിന്ന് പണം കവര്‍ന്നുവെന്ന പരാതിയില്‍ പ്രതി പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു Robbery, Guruvayur Temple, Police, Arrested, Court, Remanded, Kerala News
ഗുരുവായൂര്‍: (KVARTHA) ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയില്‍ നിന്ന് പണം കവര്‍ന്നുവെന്ന പരാതിയില്‍ പ്രതി പിടിയില്‍. ക്ഷേത്രം നാലമ്പലത്തില്‍ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ വെച്ചിരുന്ന ഉരുളിയില്‍ നിന്നും 11,800 രൂപയാണ് കവര്‍ന്നത്. സംഭവത്തില്‍ തൃശ്ശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്തോഷ് കുമാറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് മോഷ്ടിച്ച തുക കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Man Arrested for Guruvayur Temple Robbery, Guruvayur, News, Robbery, Guruvayur Temple, Police, Arrested, Court, Remanded, Complaint, Kerala News
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. തിരക്കുള്ള സമയത്തായിരുന്നു കവര്‍ച. ഗണപതി ക്ഷേത്രത്തിനു മുന്നില്‍ തൊഴുതു നില്‍ക്കുന്നുവെന്ന വ്യാജേന കുറച്ചുസമയം നിന്നശേഷം എതിര്‍വശത്തെ സരസ്വതി മണ്ഡപത്തിനുമുന്നിലുള്ള ഉരുളിയില്‍ നിന്ന് പണമെടുത്ത് ഇയാള്‍ നടന്നു നീങ്ങുകയായിരുന്നു. തുടര്‍ന്ന് അവിടെ ഡ്യൂടിയിലുണ്ടായിരുന്ന ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മോഷ്ടാവിനെ കയ്യോടെ പിടിച്ച് പൊലീസില്‍ ഏല്പിക്കുകയായിരുന്നു.

ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ എസ് ഐ കെ ഗിരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 18 ഓളം മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Man Arrested for Guruvayur Temple Robbery, Guruvayur, News, Robbery, Guruvayur Temple, Police, Arrested, Court, Remanded, Complaint, Kerala News.

Post a Comment