Follow KVARTHA on Google news Follow Us!
ad

LS Poll | ഒന്നാംഘട്ടത്തില്‍ ജനവിധിയെഴുതാന്‍ മാഹി ഒരുങ്ങി; മിന്നല്‍ പിണര്‍ പോലെ പാഞ്ഞുപോയി സ്ഥാനാര്‍ഥികള്‍; സിപി എമിന്റെ അടവു നയം കോണ്‍ഗ്രസിന് സീറ്റ് നഷ്ടപ്പെടുത്തിയേക്കുമെന്ന് സൂചന

ഏപ്രില്‍ 19 ന് വോടര്‍മാര്‍ പോളിംഗ് ബൂതിലേക്ക് Lok Sabha Election, Politics, Candidate, Campaign, Kerala News
തലശേരി: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തില്‍ നടക്കുന്ന പന്ത്രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലൊന്നായ മാഹി ജനവിധിയെഴുതാന്‍ ഒരുങ്ങി. ലക്ഷദ്വീപുപോലെ മാഹിയിലും ആദ്യഘട്ടത്തില്‍ തന്നെയാണ് ഏപ്രില്‍ 19-ന് പോളിങ് നടക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥികളാരെന്ന് മാഹിയിലെ മിക്ക വോടര്‍മാര്‍ക്കും അറിയില്ല. 

പുതുച്ചേരിയില്‍ നിന്നും ഒറ്റദിനമെത്തി മൂലക്കടവില്‍ നിന്നും മാഹിവരെ രാവിലെ മുതല്‍ വൈകിട്ടുവരെ ഓട്ടപ്രദിക്ഷണം നടത്തി കൈവീശി പോവുകയാണ് ഇവര്‍ ചെയ്യുന്നത്. വാഹനങ്ങളില്‍ വല്ലപ്പോഴും നടക്കുന്ന പ്രചാരണത്തില്‍ നിന്നും പത്രങ്ങളില്‍ നിന്നുമാണ് മാഹിക്കാര്‍ സ്ഥാനാര്‍ഥികളെ തിരിച്ചറിയുന്നത്.

Mahe ready to first phase in Lok Sabha Election, Kannur, News, Lok Sabha Election, Politics, Candidate, Campaign, Election Commission, Women, Kerala News


ജാഥകളോ, റോഡു ഷോകളോ ഫ്ളക്സുകളോ ഒന്നും തന്നെ ഇവിടെയില്ല. പാര്‍ടി യോഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ഫോടോ അടങ്ങിയ ലഘുലേഖകള്‍ക്കും വിലക്കുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി പ്രചാരണം നടത്തിയാലും പിടിവീഴും. പൊതുയോഗങ്ങളില്‍ ചായകൊടുക്കുന്നതുവരെ തിരഞ്ഞെടുപ്പ് കമിഷന്‍ നിരീക്ഷിക്കുന്നുണ്ട്.

മാഹിക്ക് തൊട്ടടുത്തുളള വടകരയിലും കോഴിക്കോടും കണ്ണൂരും മത്സരം കോണ്‍ഗ്രസും എല്‍ഡിഎഫും തമ്മിലാണെങ്കിലും പുതുച്ചേരിയില്‍ ഇരുപാര്‍ടികളും ബിജെപിയെ എതിര്‍ക്കാന്‍ ഭായി ഭായിയാണ്. ഡിഎംകെ നയിക്കുന്ന ഇന്‍ഡ്യാമുന്നണിയാണ് പുതുച്ചേരിയില്‍ എന്‍ഡിഎയെ നേരിടുന്നത്.

പുതുച്ചേരി മുന്‍മുഖ്യമന്ത്രി വൈദ്യലിംഗമാണ് സ്ഥാനാര്‍ഥി. ബിജെപിക്കായി എ നമശിവായവും പോരിനിറങ്ങുന്നു. എ ഐ എ ഡി എം കെയുടേത് ഉള്‍പെടെ ഇരുപതു സ്ഥാനാര്‍ഥികള്‍ മാഹിയിലുണ്ട്. പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ മാഹിയില്‍ സിപിഎം പിന്തുണ യുനൈറ്റഡ് റിപ്പബ്ലികന്‍ പാര്‍ടി ഓഫ് ഇന്‍ഡ്യ സ്ഥാനാര്‍ഥി കെ പ്രഭുദേവനാണ്.

കണ്ണൂരും വടകരയും തങ്ങളുടെ കോണ്‍ഗ്രസ് സഖ്യത്തെ ബിജെപി ആയുധമാക്കുമോയെന്ന ഭയത്താലാണ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നിര്‍ദേശപ്രകാരം ഗ്യാസ് സിലിന്‍ഡര്‍ അടയാളത്തില്‍ മത്സരിക്കുന്ന പ്രഭുദേവനെ പാര്‍ടി പിന്തുണയ്ക്കുന്നത്. മാഹിയില്‍ പോളിങ് ദിനത്തില്‍ 31,038 വോടര്‍മാരാണ് ബൂതിലെത്തേണ്ടത്. 

31 ബൂതുകളുളള ഇവിടെ മുഴുവന്‍ ബൂതുകളിലെയും പോളിങ് നിയന്ത്രിക്കുന്നത് വനിതകള്‍ മാത്രമാണ്. ബൂത് ഏജന്റുമാരില്‍ ഭൂരിഭാഗവും വനിതാകളാണെന്ന പ്രത്യേകതയും ഇക്കുറി മാഹിക്കുണ്ട്. വോടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണ്. 16,653 പേര്‍ സ്ത്രീകളും 14,357-പേര്‍ പുരുഷന്‍മാരുമാണ് ഇവിടെയുളളത്.

Keywords: Mahe ready to first phase in Lok Sabha Election, Kannur, News, Lok Sabha Election, Politics, Candidate, Campaign, Election Commission, Women, Kerala News.

Post a Comment