Follow KVARTHA on Google news Follow Us!
ad

Candidates | കേരളത്തില്‍ മത്സരിക്കുന്ന 6 പേർ ഏറ്റവും സമ്പന്നർ; കോട്ടയത്ത് മത്സരിക്കുന്ന ഫ്രാൻസിസ് ജോർജും തുഷാർ വെള്ളാപ്പള്ളിയും, തിരുവനന്തപുരത്ത് ഏറ്റുമുട്ടുന്ന ശശി തരൂരും രാജീവ് ചന്ദ്രശേഖറും 6 കോടിക്ക് മുകളിൽ ആസ്തിയുള്ളവർ; രാഹുൽ ഗാന്ധിയും സുരേഷ് ഗോപിയും ഇതേ പട്ടികയിൽ

പന്ന്യന്‍ രവീന്ദ്രന്‍റെ ആസ്തി 11 ലക്ഷം മാത്രമാണ് Kottayam, Lok Sabha Election, Congres, Politics, UDF
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ലോക്‌സഭാ തിരെഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ച സ്ഥാനാർഥികളില്‍ ആറ് പേർ അതിസമ്പന്നർ. ആറ് കോടിക്ക് മുകളിലാണ് ഇവരുടെ ആസ്‌തി. രാഹുൽ ഗാന്ധി, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ്, ശശി തരൂർ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് ഈ പട്ടികയിലുള്ളത്. സ്ഥാനാർഥികളുടെ സത്യവാങ്മൂലമനുസരിച്ച് കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് 41.96 കോടി രൂപയുടെയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് 14.40 കോടി രൂപയുടെയും ആസ്തിയാണുള്ളത്.

News, Malayalam News, Kerala, Politics, Kottayam, Lok Sabha Election, Congress, Politics, UDF, Lok-Sabha-Election-2024,

 വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് 9.24 കോടിയുടെയും തൃശൂരിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് 8.59 കോടിയുടെ ആസ്തിയുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇതിനു പുറമെ 16.36 കോടിയുടെ നിക്ഷേപമുണ്ട്. സുരേഷ് ഗോപിയുടെ നിക്ഷേപം ഒരു കോടി രൂപയുടേതാണ്. ഭാര്യയ്ക്ക് 1.18 കോടിയും നിക്ഷേപമുണ്ട്.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആസ്തി 6.88 കോടി രൂപയാണ്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് 1.44 കോടി രൂപയുടെ ആസ്തി വേറെയുമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് 61.48 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 14.41 ലക്ഷത്തിന്റെയും നിക്ഷേപമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് പിന്നിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂരാണുള്ളത്. 6.75 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്‌തി.

തുഷാര്‍ വെള്ളാപ്പള്ളിയുടെ നിക്ഷേപം 4.15 കോടി രൂപയാണ്. ഭാര്യയ്ക്ക് 2.09 കോടിയും നിക്ഷേപമുണ്ട്. ശശി തരൂരിന്‍റെ നിക്ഷേപം 49.31 കോടിയാണ്. എതിര്‍ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുടെ ബാങ്ക് നിക്ഷേപം 20.92ലക്ഷം രൂപയും മറ്റ് നിക്ഷേപങ്ങള്‍ 118.96 കോടിയുടേതുമാണ്. ഭാര്യയ്ക്ക് എട്ട് കോടിയുടെ നിക്ഷേപമുണ്ട്. അതിസമ്പന്നർ പരസ്പരം മല്‍സരിക്കുന്ന മണ്ഡലങ്ങളെന്ന പ്രത്യേകത തിരുവന്തപുരത്തിനും കോട്ടയത്തിനുമുണ്ട്.

തിരുവനന്തപുരത്തെ ഇവരുടെ പ്രധാന എതിരാളി ഇടതു മുന്നണി സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍റെ ആസ്തി 11 ലക്ഷം മാത്രമാണ്. എംപി പെന്‍ഷനാണ് അദ്ദേഹത്തിന്‍റെ വരുമാനം. കോട്ടയത്തെ പ്രധാന എതിരാളി എൽഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ആസ്തി 1.84 കോടിയാണ്. ചാര്‍ടേഡ് അകൗണ്ടന്‍റും മുന്‍ ബാങ്ക് മാനജരുമായിരുന്ന അദ്ദേഹത്തിന്‍റെ വാര്‍ഷിക വരുമാനം 15.59 ലക്ഷം രൂപയും ഭാര്യയുടെ വരുമാനം 6.18 ലക്ഷവുമാണ്.

Keywords:  News, Malayalam News, Kerala, Politics, Kottayam, Lok Sabha Election, Congress, Politics, UDF, Lok-Sabha-Election-2024, Lok Sabha Election: 6 richest candidates in Kerala 
< !- START disable copy paste -->

Post a Comment