Follow KVARTHA on Google news Follow Us!
ad

Cyber Attack | 'വടകരയിൽ കെ കെ രമയെ വേട്ടയാടിയവർ ശൈലജ ടീച്ചർക്കായി മുതലക്കണ്ണീർ പൊഴിക്കുന്നു'; രാഷ്ട്രീയ പ്രതിരോധമുയർത്തി യുഡിഎഫ്

കെ കെ ശൈലജ ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട് Vadakara, Politics, Election, CPM, Lok Sabha Election
/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) കെ കെ ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ അക്രമണം വടകരയിൽ തെരഞ്ഞെടുപ്പിൽ മേധാവിത്വം നേടുന്നതിനായി സിപിഎം രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്ന് ആക്ഷേപം. 65 വയസിനു മുകളിൽ പ്രായമുള്ള അമ്മയ്ക്ക് തുല്യയായ കെ കെ ശൈലജയെ യുഡിഎഫ് സ്ഥാനാർത്ഥിയും നേതാക്കളും സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് ആരോപണം. ഇതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര പാർലമെൻ്റ് മണ്ഡലത്തൽ സ്ത്രീ വോട്ടർമാരുടെ സഹതാപവോട്ടുകൾ നേടാനാണ് സിപിഎം ലക്ഷ്യമിടുന്നത്. തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ ബുള്ളിങ്ങിനെതിരെ കെ കെ ശൈലജ ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

News, Malayalam News, Kerala, Vadakara, Politics, Election, CPM, Lok Sabha Election,

കെ കെ ശൈലജയ്ക്കെതിരെ വ്യാപക രാഷ്ട്രീയ വിമർശനങ്ങളാണ് കോൺഗ്രസ് - ലീഗ് - ആർഎംപിഐ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അഴിച്ചു വിടുന്നത്. ഇതിൽ പലതിലും വ്യക്തിപരമായ ആക്ഷേപങ്ങൾ കൂടി കടന്നു വന്നതാണ് വിവാദമായത്. ഇതേ സമയം കണ്ണൂർ, കാസർകോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ സി.പി.എം സൈബർ പോരാളികളും വ്യക്തിഹത്യ നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന വടകരയിൽ ഏതുവിധേനെയെങ്കിലും മേധാവിത്വത്തിനാണ് മുന്നണികൾ ശ്രമിക്കുന്നത്.

എന്നാൽ നേരത്തെ വടകര എംഎൽഎ കെകെ രമയ്ക്കെതിരെയും മറ്റു വനിതാ നേതാക്കൾക്കെതിരെയും സി.പി.എം സൈബർ പോരാളികൾ നടത്തിയ സോഷ്യൽ മീഡിയ അക്രമവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
വനിതാ മാധ്യമ പ്രവർത്തകയായ സിന്ധു സൂര്യകുമാർ, ഷാനി പ്രഭാകർ തുടങ്ങിയവർക്കെതിരെ അന്ന് നടത്തിയ സോഷ്യൽ മീഡിയ തേജോവധങ്ങൾ ന്യായീകരിക്കാൻ കഴിയാതെ നിൽക്കുന്ന സാഹചര്യമാണ് സി.പി.എം നേതൃത്വം നേരിടുന്നത്.

വടകരയിൽ കെ.കെ രമയെ വേട്ടയാടിയവരാണ് കെ.കെ. ശൈലജയ്ക്കായി മുതല കണ്ണീരൊഴുക്കുന്നതെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. കള്ളവോട്ട്, ബോംബ് നിർമ്മാണം, സോഷ്യൽ മീഡിയ വ്യക്തിഹത്യ എന്നിവയിലൂടെ തിളച്ചു മറിയുകയാണ് വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. എൽ.ഡിഎഫ് തോൽവി മണത്തതു കാരണമാണ് ഇത്തരം കള്ള കഥകളുമായി രംഗത്തു വന്നിരിക്കുന്നതെന്നാണ് യു.ഡി.എഫിൻ്റെ വിമർശനം.

Keywords: News, Malayalam News, Kerala, Vadakara, Politics, Election, CPM, Lok Sabha Election, KK Shailaja files complaint with EC over cyber attack
< !- START disable copy paste -->

Post a Comment