Follow KVARTHA on Google news Follow Us!
ad

K Sudhakaran | 'ഗവര്‍ണര്‍ സ്ഥാനത്തിനായി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി'; ഇ പിക്കെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരന്‍

'തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനി എന്താണ് ഉണ്ടാകുന്നതെന്ന് പറയാന്‍ കഴിയില്ല' K Sudhakaran, Lok Sabha Election, Politics, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (KVARTHA) എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരെ ബി.ജെ.പി ബന്ധമാരോപിച്ചു അതീവഗുരുതര ആരോപണവുമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ രംഗത്തെത്തി. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തിനായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് കെ.സുധാകരന്‍ ആരോപിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗള്‍ഫില്‍ വെച്ചായിരുന്നു ആദ്യത്തെ ചര്‍ച്ച. ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാസുരേന്ദ്രനും ഈ ചര്‍ച്ചയില്‍ പങ്കാളികളായെന്ന് സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകാന്‍ നില്‍ക്കുന്നത് ഇ.പി ജയരാജനാണ്. ശോഭാസുരേന്ദ്രന്‍ മുഖേനെയാണ് അദ്ദേഹം ചര്‍ച്ച നടന്നത്. എന്നാല്‍ വിവരം പുറത്തറഞ്ഞിതോടെ പാര്‍ട്ടിയില്‍ നിന്നും ഭീഷണിയുണ്ടായി. ഇതോടെ തല്‍ക്കാലം പിന്നോട്ടു പോവുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനി എന്താണ് ഉണ്ടാകുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

എപ്പോഴാണ് ചര്‍ച്ച നടത്തിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. ഒരു ഗവര്‍ണര്‍ സ്ഥാനത്തെക്കുറിച്ചു ചര്‍ച്ച നടന്നുവന്നേ എനിക്കറിയൂ. എം.വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെ ഇ.പി അസ്വസ്ഥനാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹം നിരാശനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇപ്പോള്‍ അദ്ദേഹത്തിന് നല്ലബന്ധമില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കെ സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നു സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയായിരുന്നു കെ സുധാകരന്റെ പ്രതികരണം. കളളവോട്ട് എല്ലാക്കാലവും സി.പി.എം ചെയ്യുന്ന സാധാരണ പ്രക്രിയയാണ്. കളളവോട്ടു ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതും പാര്‍ട്ടിയാണ്. ഇക്കാര്യത്തില്‍ അവര്‍ക്കൊരു പുതുമയുമില്ല. എല്ലാതെരഞ്ഞെടുപ്പിലും കള്ളവോട്ടു ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സുധാകരന്‍ ആരോപിച്ചു.

News, Kerala, Kannur, K Sudhakaran, Lok Sabha Election, Politics, LDF, CPM, BJP, Political Leader, Election, K Sudhakaran made serious allegations against EP.
< !- START disable copy paste -->

Post a Comment