Follow KVARTHA on Google news Follow Us!
ad

Fat Reduce | ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം തന്നെ വേണമെന്നില്ല; ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ; ഉടനടി പരിഹാരം

വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്‌ Fat Reduce, Health Tips, Health, Food Habits, Kerala News
കൊച്ചി: (KVARTHA) അമിതവണ്ണമുള്ളവര്‍ തടി കുറയ്ക്കാനായി പല വ്യായാമങ്ങളും പരീക്ഷിച്ചുനോക്കാറുണ്ട്. എങ്ങനെയും മെലിയണം എന്നതായിരിക്കും ഇവരുടെ ചിന്ത. നടത്തവും, യോഗയുമെല്ലാം ഇവര്‍ ഇതിനായി പരിഗണിക്കും. ശരീരത്തിന്റെ ഏത് ഭാഗത്താണ് കൊഴുപ്പ് കുറയ്ക്കേണ്ടത് എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത വ്യായാമങ്ങളും ചെയ്യാവുന്നതാണ്. എന്നാല്‍ വ്യായാമം ഇല്ലാതെയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിയുമെന്ന കാര്യം അറിയുമോ?

ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കൊഴുപ്പ് കുറയ്ക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം വ്യായാമം ചെയ്യുമ്പോള്‍ അത് ശരീരത്തെയാകെ ബാധിക്കും. ഇവിടെയാണ് വ്യായാമം കൂടാതെ തന്നെ ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാനാകുമെന്ന കാര്യം സഹായകമാകുന്നത്. ഇതിനായി ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ മാറ്റം വരുത്തണം എന്നേ ഉള്ളൂ. സ്ത്രീകള്‍ക്ക് ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ആറു കാര്യങ്ങള്‍ ചെയ്താല്‍ മതി. അവയെ കുറിച്ച് അറിയാം.

How To Get Rid Of Hip Fat, Kochi, News, Fat Reduce, Health Tips, Health, Food Habits, Drinking Water, Exercise, Kerala News

*സ്ത്രീകളിലെ ഇടുപ്പിലെ കൊഴുപ്പിന് കാരണം എന്താണെന്ന് അറിയാം

ജനിതകശാസ്ത്രം, വാര്‍ദ്ധക്യം, ശരീരഭാരം, കഴിക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം ഇടുപ്പിലെ അധിക കൊഴുപ്പിന് കാരണമാകുന്നു. പ്രായമാകുമ്പോള്‍ മെറ്റബോളിസം മന്ദഗതിയിലാകുകയും ഈ അവസ്ഥയില്‍ ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കുന്ന നിരക്ക് കുറയുകയും ചെയ്യുന്നു. ഇത് ഇടുപ്പിലും കാലുകളിലും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ ഫലമായി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ തടി കൂടാനുള്ള സാധ്യതയുണ്ട്. ഈ ഹോര്‍മോണുകള്‍ ഗര്‍ഭാവസ്ഥയിലും ആര്‍ത്തവ വിരാമത്തിലും വര്‍ദ്ധിക്കുകയും ആ സമയങ്ങളില്‍ ഇടുപ്പിലും കാലുകളിലും കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

*ആരോഗ്യകരമായ ജീവിതശൈലി

ശരീരഭാരം കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്.ഇതിനായി ഉറക്കത്തിന്റെ രീതി മെച്ചപ്പെടുത്തുക, സമ്മര്‍ദം നിയന്ത്രിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നിര്‍ബന്ധമാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുമ്പോള്‍, അത് നമ്മെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കുന്നു. ശരീരഭാരം കുറയുമ്പോള്‍ ഇടുപ്പിലെ കൊഴുപ്പും കുറയാന്‍ തുടങ്ങും.

*8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കാം

ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കാം. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടും. ചര്‍മ്മം, തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ശരീരഭാരം എന്നിവയിലും ഇത് നല്ല സ്വാധീനം ചെലുത്തുന്നു.

*രാവിലെ വെറുംവയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുക

ദിവസവും രാവിലെ വെറുംവയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു കുടിച്ച് ദിവസം തുടങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തത്തിന്റെ പിഎച്ച് നില മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ ഇതിലേക്ക് തേനും ചേര്‍ത്ത് കുടിക്കാം.

*ആരോഗ്യകരമായ ഭക്ഷണം


ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം വളരെ പ്രധാനമാണ് എന്നതിനൊപ്പം, എന്ത് കഴിക്കുന്നു, ഏത് അളവില്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്. ജങ്ക് ഫുഡുകളോ പ്രോസസ് ചെയ്ത ഭക്ഷണങ്ങളോ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. പകരം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

സാലഡ്, പഴങ്ങള്‍, പച്ചക്കറികള്‍, മുളപ്പിച്ച ഭക്ഷണം എന്നിവ കഴിക്കുക. ആരോഗ്യകരമായ ഇത്തരം ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഇടുപ്പിലെ കൊഴുപ്പിനെയും നീക്കാന്‍ സഹായിക്കും.

*ഗ്രീന്‍ ടീ

ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളമായി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയുമ്പോള്‍ ഇടുപ്പിലെ കൊഴുപ്പും കുറയാന്‍ തുടങ്ങും.

*വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജ്

വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഇടുപ്പ്, അരക്കെട്ട്, തുട എന്നിവയ്ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കും. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിലൂടെ കോശ സ്തരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍, കൊഴുപ്പ് ഊര്‍ജമായി മാറാന്‍ തുടങ്ങുന്നു. വെളിച്ചെണ്ണ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് അരക്കെട്ടും ഇടുപ്പും മസാജ് ചെയ്യുക.

Keywords: How To Get Rid Of Hip Fat, Kochi, News, Fat Reduce, Health Tips, Health, Food Habits, Drinking Water, Exercise, Kerala News.

Post a Comment