Follow KVARTHA on Google news Follow Us!
ad

Gold | കേരളത്തിൽ സ്വർണവില ദിവസേന നിശ്ചയിക്കുന്നത് ഇങ്ങനെയാണ്!

മറ്റ് ചില സംസ്ഥാനങ്ങളും ഇത് പിന്തുടരുന്നു Gold Rate, Gold Price, Business, Finance, കേരള വാർത്തകൾ
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവില വീണ്ടും ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും വർധിച്ച് യഥാക്രമം 6575 രൂപയും, 52,600 രൂപയുമായി ഉയർന്നു. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻതോതിൽ കേന്ദ്ര ബാങ്കുകൾ അടക്കം വാങ്ങിക്കൂട്ടുന്നതും സ്വർണ വില വർധനവ് തുടരാൻ കാരണമാകുന്നു.


അന്താരാഷ്ട്ര സ്വർണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന. എന്നാൽ എങ്ങനെയാണ് ദിവസേന കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത് എന്നറിയാമോ?

സ്വർണവില നിശ്ചയിക്കുന്നത് ഇങ്ങനെ

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻറെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില രാവിലെ 9.30ന് മുമ്പായി നിശ്ചയിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള പ്രസിഡൻറ് ഡോ. ബി ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ എന്നിവരടങ്ങിയ മൂന്ന് അംഗ കമ്മിറ്റിയാണ് വില നിശ്ചയിക്കുന്നത്.

അസോസിയേഷൻ ദിവസേന നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും പിന്തുടരുന്നത്. കേരളത്തിൽ നിന്നുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇന്ത്യയൊട്ടാകെ പിന്തുടരുന്നതും ഈ വില തന്നെയാണ്. എകെജിഎസ്എംഎ നിർണയിക്കുന്ന വിലയെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും അസോസിയേഷനുകനും ദിവസേന സ്വർണവില നിശ്ചയിക്കുന്നത്.

മാർജിൻ പ്രൊഫിറ്റ് ഏറ്റവും കുറച്ചാണ് കേരളത്തിൽ വില നിശ്ചയിക്കുന്നതിനാൽ ഈ വിലയെത്തന്നെ പിന്തുടരാൻ ആണ് മിക്കവാറും എല്ലാ സംസ്ഥാനത്തെയും അസോസിയേഷനുകൾ തയ്യാറാകുന്നതെന്ന് എകെജിഎസ്എം എ ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറയുന്നു.

തിങ്കളാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോൾ 24 കാരറ്റിന്റെ സ്വർണ വില ജി എസ് ടി അടക്കം ഒരു ഗ്രാമിന് 7310 രൂപയായിരുന്നു. അതനുസരിച്ച് ജി എസ് ടി ഇല്ലാതെയുള്ള വിലയായ 7097.09 ×.92÷.995=6562 എന്ന പ്രകാരം നിശ്ചയിച്ചു. ഇത് കണക്ക് കൂട്ടൽ എളുപ്പമാക്കാൻ 6565 ആക്കി. ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ് പ്രൊഫിറ്റ് മാർജിൻ ഇടുന്നത്. ചില സമയങ്ങളിൽ പ്രൊഫിറ്റ് ഇല്ലാതെയും ദിവസേനയുള്ള വില നിശ്ചയിക്കാറുണ്ട്. വിൽക്കുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടി ഈടാക്കുന്നു.

Keywords: News, Kerala, Kochi, Gold Rate, Gold Price, Business, Finance, GST, Demand, Profit Margin, How price of gold calculated in Kerala?
< !- START disable copy paste -->

Post a Comment