Follow KVARTHA on Google news Follow Us!
ad

Summer Health | വേനലിന്റെ കാഠിന്യം വർധിക്കുന്നു, ചൂടിൽ വേണം ആരോഗ്യ പരിപാലനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ശരീരത്തിന് ആവശ്യമായ വെള്ളവും പോഷകാഹാരവും ഉറപ്പ് വരുത്തുക, Summer food, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) വേനൽ ചൂടിൽ പൊറുതി മുട്ടിയിരിക്കയാണ് ജനങ്ങൾ. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. വെയിലിന്റെ കാഠിന്യം വർധിച്ചു വരുന്നു. താങ്ങാൻ പറ്റാത്ത ചൂടിനൊപ്പം നിരവധി രോഗങ്ങളും അലട്ടുന്നു. നിരവധി ശാരീരിക അസ്വസ്ഥതകൾ നേരിടേണ്ടി വരുന്നു. പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ കൊണ്ട് ആരോഗ്യത്തെ പരിപാലിക്കുക എന്നത് ഈ സമയത്ത് ഏറെ പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. കടുത്ത ചൂട് കാലമായതിനാൽ ശരീരത്തിലെ വെള്ളം വറ്റി നിർജലീകരണം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ധാരാളം വെള്ളം കുടിക്കുന്നത് മൂലം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായകമാകും.
  
News, News-Malayalam-News, National, National-News, Health, Health-News, Healthy summer foods to keep your body cool.

പച്ചവെള്ളം ധാരാളം കുടിക്കുന്നതിനൊപ്പം സംഭാരം, മോര്, കരിക്കിന്‍ വെള്ളം എന്നിവ കൂടി ഉള്‍പ്പെടുത്തുക. ഇത് വയര്‍ തണുപ്പിക്കാന്‍ മാത്രമല്ല, ശരീരത്തിന് വേനലില്‍ തളര്‍ച്ച വരാതെ ഊര്‍ജം നല്‍കാനും നല്ലതാണ്. ക്ഷീണത്തെ അകറ്റി നിർത്താനും സഹായിക്കും. പുതിന ജ്യൂസും നാരങ്ങ വെള്ളവും അത് പോലെ നല്ലതാണ്. നാരങ്ങായ്‌ക്കൊപ്പം പുതിന ചേർത്ത് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. വയറിന്റെ ആരോഗ്യത്തിനും ദഹന പ്രക്രിയ എളുപ്പമാക്കാനും ഇത് നല്ലതാണ്. ചൂട് കാലത്തെ തലവേദനയ്ക്കും മികച്ച പരിഹാരമാണ്. കൂടാതെ വിയര്‍പ്പായി ശരീരത്തിലെ ചൂട് നീക്കാനും സഹായിക്കുന്നു.

ഇലക്കറികളും ധാരാളം കഴിക്കുക. ഇലക്കറികൾ പോഷക സമ്പുഷ്ടമാണ്. ചൂടിനെ കുറച്ചു ശരീരത്തെ തണുപ്പിക്കാന്‍ ഏറെ ഗുണകരമാണ് ഇവ. കാല്‍സ്യവും ഇതിൽ ധാരാളമുണ്ട്. ദഹനപ്രശ്‌നങ്ങള്‍ കുറയാനും ഇലക്കറികൾ കഴിക്കാം. വേനല്‍ക്കാലത്ത് വയറിന്റെ ആരോഗ്യത്തിന് പ്രധാന ഭക്ഷണമാണ് ഇലക്കറികൾ.
ജലാംശം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് ചൂട് കാലത്തു കഴിക്കുന്നത് ആരോഗ്യകരം. കക്കിരി ധാരാളം കഴിക്കാം, ഇത് ജ്യൂസ് ആക്കി കുടിക്കുന്നതും വളരെ നല്ലതാണ്. തണ്ണിമത്തനലും ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ അവയും കഴിക്കാവുന്നതാണ്.

ഇതുപോലെ ചെറുനാരങ്ങ വെള്ളവും കുടിക്കാം. ഇതിന്റെ സിട്രസ് ഫലവര്‍ഗങ്ങള്‍ ഏറെ ഗുണം നല്‍കും. സമ്മര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന മാങ്ങയും വേനല്‍ക്കാലത്ത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ ഫൈബറുകള്‍ വയറിന് നല്ലതാണ്. പഴുത്ത മാങ്ങയും പച്ചമാങ്ങയുമെല്ലാം തന്നെ ഗുണകരമാണ്. പോഷക സമൃദ്ധവും പ്രകൃതി ദത്ത ആരോഗ്യ ഗുണങ്ങളും കൊണ്ട് മാമ്പഴം സമ്പുഷ്ടമാണ്. തൈരും ശരീരത്തിന് ഏറെ ഗുണകരവും ആരോഗ്യ ഗുണങ്ങളിൽ മുന്നിലുമാണ്. ചൂട് കാലത്ത് സമീകൃത ആഹാരങ്ങൾ കൊണ്ട് ആരോഗ്യത്തെ സംരക്ഷിക്കാൻ മുൻഗണന നൽകുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Healthy summer foods to keep your body cool.

Post a Comment