Follow KVARTHA on Google news Follow Us!
ad

Gold Price | ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില; പവന് 2 ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ, വെള്ളി നിരക്കിലും ഇടിവ്

ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപ Gold Price, Silver Price, Gold News
കൊച്ചി: (KVARTHA) ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് രണ്ട് ദിവസത്തിനിടെ 1520 രൂപയാണ് കുറഞ്ഞത്. വെള്ളി നിരക്കിലും ഇടിവ്.

ചൊവ്വാഴ്ച (23.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 52920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1040 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5535 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ചൊവ്വാഴ്ചയും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച (22.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 54040 രൂപയിലുമാണ് വ്യാപാരം നടന്നത്.


തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 45320 രൂപയിലുമാണ് വ്യാപാരം നടന്നത്.

തിങ്കളാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, തിങ്കളാഴ്ചയും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 23 Kerala.

Post a Comment