Follow KVARTHA on Google news Follow Us!
ad

Acidity | അസിഡിറ്റി മൂലം പൊറുതി മുട്ടിയോ? ശീലിക്കാം ഈ ഭക്ഷണങ്ങൾ!

ചില പഴങ്ങൾ കഴിക്കുന്നതും ഗുണകരമാണ് Acidity, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) ദൈനംദിന ജീവിത ശൈലികൾ അസിഡിറ്റിക്ക് കാരണമാകാം. ഭൂരിഭാഗം ആളുകളും നെഞ്ചെരിച്ചൽ, അസ്വസ്ഥത, വയറു വീർപ്പ് എന്നിങ്ങനെയുള്ള അസിഡിറ്റി മൂലം വിഷമിക്കുന്നവരാണ്. ഭക്ഷണ ശീലങ്ങൾ അനാരോഗ്യകരമാണെങ്കിൽ അസിഡിറ്റി മാത്രമല്ല, നിരവധി ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉണ്ടായേക്കാം. ചില ഭക്ഷണങ്ങൾ അസിഡിറ്റി ഉണ്ടാക്കാനും മറ്റു ചില ഇനം ഭക്ഷണങ്ങൾ അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. ഇലക്കറികൾ, തൈര്, ഇഞ്ചി ഇവയെല്ലാം അസിഡിറ്റിയുടെ തോത് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നതകൊണ്ട് അസിഡിറ്റിയെ അകറ്റാൻ സഹായിക്കും.
    
Foods That Can Help You Deal With Acid Reflux

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളമുള്ള ഇഞ്ചിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസിഡിറ്റിക്ക് പ്രത്യേക ഗുണം ചെയ്യുന്നതാണ്. അനേകം പ്രകൃതിദത്തമായ ആരോഗ്യ ഗുണങ്ങളും ഇഞ്ചിക്കുണ്ട്. അസിഡിറ്റി കൊണ്ട് വലയുന്നവർ ഓട്സ് കഴിക്കുന്നതും ഗുണകരമാണ്. നെഞ്ചിരിച്ചിൽ അകറ്റാനും അസിഡിറ്റി കുറയ്ക്കാനും ഓട്സ് മികച്ചതാണ്. ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റിയെ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ബദാം പാലും അസിഡിറ്റിക്ക് ആശ്വാസകരമാണ്.

ചില പഴങ്ങൾ കഴിക്കുന്നതും അസിഡിറ്റിക്ക് ഗുണകരമാണ്. ആപ്പിൾ, വാഴപ്പഴം എന്നിവ അസിഡിറ്റി കുറയാൻ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം അസിഡിറ്റിയിൽ നിന്ന് ആശ്വാസം പകരും. പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ തടയാൻ മികച്ചതായാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. കൂടാതെ മറ്റു അനവധി ആരോഗ്യഗുണങ്ങളും പെരും ജീരകത്തിന് ഉണ്ട്. ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും കഴിവുള്ള ഘടകങ്ങൾ പെരും ജീരകത്തിലുണ്ട്. ഇങ്ങനെ നമ്മുടെ ദൈനംദിന ആഹാര ശീലങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ട് അസിഡിറ്റിയുടെ തോത് കുറയ്ക്കാൻ സഹായിക്കുന്നതാണ്. അസിഡിറ്റി ഉണ്ടെന്ന് തോന്നിയാൽ സ്വയം ചികിത്സയ്ക്കാതെ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുകയാണ് ഉചിതം.

Keywords: Acidity, Health, Lifestyle, Kochi, Lifestyle, Heartburn, Food Habits, Yogurt, Ginger, Probiotic, Anti Inflammatory, Oats, Fiber, Almond, Fruits, Apple, Potassium, Banana, Foods That Can Help You Deal With Acid Reflux.

Post a Comment