Follow KVARTHA on Google news Follow Us!
ad

Notice | പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപിക്കും, രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നോടിസ് അയച്ച് തിരഞ്ഞെടുപ്പ് കമിഷന്‍; തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യം

നടപടി എടുത്തിരിക്കുന്നത് ആക്ഷേപം ഉയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം Election Commission, Notice, Complaint, Politics, National News
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്താനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപിക്ക് നോടിസ് അയച്ച് തിരഞ്ഞെടുപ്പ് കമിഷന്‍. ഏപ്രില്‍ 29-ന് 11 മണിക്ക് മുന്‍പ് വിശദീകരണം നല്‍കാന്‍ പാര്‍ടി അധ്യക്ഷന്‍ ജെ പി നഡ്ഡയോടാണ് കമിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമിഷന്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണം തേടി നോടിസ് അയച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്താനില്‍ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും, മുസ്ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമിഷന് മുന്നില്‍ പരാതിയെത്തിയത്.

Election Commission Seeks Response From BJP & Congress Over Alleged MCC Violations By PM Modi, Rahul Gandhi, New Delhi, News, Election Commission, Notice, Complaint, Allegation, Lok Sabha Election, Politics, National News
 
മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ടികളൊന്നാകെ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി വീണ്ടും അത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എങ്കിലും നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ തയാറായില്ല. ഇതോടെ കമിഷനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും നോടിസ് നല്‍കിയിട്ടുണ്ട്. രാഹുല്‍ പ്രസംഗങ്ങളിലൂടെ 'തെക്ക് വടക്ക്' വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പു കമിഷന്റെ നടപടി. താരപ്രചാരകരുടെ ചുമതല പാര്‍ടി അധ്യക്ഷന്മാര്‍ക്കായതിനാലാണ് ഖര്‍ഗെയ്ക്കു നോടിസ് നല്‍കിയത്.

Keywords: Election Commission Seeks Response From BJP & Congress Over Alleged MCC Violations By PM Modi, Rahul Gandhi, New Delhi, News, Election Commission, Notice, Complaint, Allegation, Lok Sabha Election, Politics, National News.

Post a Comment