Follow KVARTHA on Google news Follow Us!
ad

HC Verdict | ഒറ്റയടിക്ക് 25,000 ലേറെ പേർക്ക് ജോലി തെറിച്ചു! ശമ്പളവും തിരികെ നൽകണം; ഹൈകോടതിയുടെ സുപ്രധാന വിധി

പശ്ചിമ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടി HC Verdict, Calcutta High Court, Court Verdict, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) പശ്ചിമ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടി നൽകി കൊൽക്കത്ത ഹൈകോടതി 2016 ലെ അധ്യാപക നിയമനം റദ്ദാക്കി. ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബംഗാൾ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ സ്റ്റേറ്റ് ലെവൽ സെലക്ഷൻ ടെസ്റ്റ്-2016 (SLST) വഴി നിയമിച്ച 25,753 റിക്രൂട്ട്‌മെൻ്റുകൾ റദ്ദാക്കിയത്. ഇതിൽ അധ്യാപക-അനധ്യാപക ജീവനക്കാരും ഉൾപ്പെടുന്നു. സ്‌കൂൾ സർവീസ് കമ്മീഷൻ (SSC) പുതിയ റിക്രൂട്ട്‌മെൻ്റ് നടത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.


ജീവനക്കാർക്ക് ശമ്പളം തിരികെ നൽകേണ്ടിവരും

നിയമനം ലഭിച്ചവരോട് ഇതുവരെ വാങ്ങിയ ശമ്പളം 12 ശതമാനം പലിശ സഹിതം നാലാഴ്‌ചയ്‌ക്കുള്ളിൽ തിരികെ നൽകാൻ കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ ഉദ്യോഗസ്ഥർക്ക് കോടതി ആറാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം, നിയമന നടപടികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണങ്ങൾ

ഉദ്യോഗാർഥികളെ നിയമിക്കുന്നതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് കോടതിയുടെ സുപ്രധാന വിധി. നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അഞ്ച് മുതൽ 15 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. 2016ൽ എസ്എൽഎസ്‌ടി പരീക്ഷയിൽ 24,640 ഒഴിവുള്ള തസ്തികകളിലേക്ക് 23 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയിരുന്നത്.

Keywords: News, National, New Delhi, HC Verdict, Calcutta High Court, Court Verdict, Job, Salary, Employee, Investigation, Report,  Calcutta HC cancels appointment of 25,753 school employees in recruitment case.
< !- START disable copy paste -->

Post a Comment