Follow KVARTHA on Google news Follow Us!
ad

Allegations | അനിൽ കെ ആൻ്റണി ബിജെപിയിൽ ചേർന്നത് ഇഡിയെ പേടിച്ചോ, അപ്പോൾ പത്മജയോ?

ദല്ലാൾ നന്ദകുമാർ നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നത്, AK Antony, Thomas Isaac, Politics, Election, CPM, Congress, BJP
/ സാമുവൽ സെബാസ്റ്റ്യൻ

(KVARTHA)
പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവ് മുൻ കേന്ദ്രമന്ത്രി എ കെ ആൻ്റണിയുടെ മകനുമായ അനിൽ കെ ആൻ്റണിയെക്കുറിച്ച് ദല്ലാൾ നന്ദകുമാർ നടത്തിയ പ്രസ്താവന കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ആദർശൻ ധീരൻ എന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എ കെ ആൻ്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അതിൻ്റെ മറവിൽ മകൻ അനിൽ ആൻ്റണി വലിയതോതിൽ അഴിമതി നടത്താൻ കൂട്ടുനിന്നെന്നാണ് ദല്ലാൾ നന്ദകുമാർ ഇപ്പോൾ ആരോപിക്കുന്നത്. അനിൽ ആൻ്റണി കാട്ടുകള്ളൻ. അപ്പൻ്റെ ഓഫീസിലെ ഡിഫൻസിൻ്റെ സീക്രട്ട് ഫയലുകൾ കോപ്പിയെടുത്ത് വിറ്റു കാശാക്കിയ തട്ടിപ്പുകാരൻ. വെറും ബ്രോക്കറല്ല. കൂട്ടിക്കൊടുപ്പുകാരൻ. കേരളവും രാജ്യവും കണ്ട വലിയ പക്ക ഫ്രോഡ് എന്നാണ് ദല്ലാൾ നന്ദകുമാർ അനിൽ ആൻ്റണിയെ വിശേഷിപ്പിച്ചത്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Anil K Antony joined BJP because afraid of ED?

ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് അറിയില്ല. അതിന് അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരണം. എന്നാൽ ഒരു കാര്യം വാസ്തവമാണ്. എ കെ ആൻ്റണി കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ, പിതാവിനെ വെച്ച് വിലപേശി പണം പറ്റിയിരുന്ന മകൻ അനിൽ ആൻ്റണി, പ്രതിരോധ രേഖകൾ ഫോട്ടോകോപ്പി എടുത്ത് വില്പന നടത്തിയിരുന്നെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞത് അത്ര ഗൗരവം അർഹിക്കുന്നില്ല. എങ്കിലും, കോൺഗ്രസ്‌ ഭരിച്ചിരുന്നപ്പോൾ സിബിഐ സ്റ്റാൻഡിങ് കൗൺസിൽ അംഗമാകാൻ 25 ലക്ഷം രൂപ അനിൽ ആന്റണി കൈക്കൂലി വാങ്ങി എന്നത് കോൺഗ്രസ്സിൻ്റെ മുതിർന്ന നേതാവായ പി.ജെ. കുര്യൻ സ്ഥിതീകരിച്ചത് അവഗണിക്കാനാകില്ല.

നന്ദകുമാർ പറഞ്ഞത് സിബിഐ സ്റ്റാൻഡിങ് കൗൺസിൽ അംഗമാകാൻ 25 ലക്ഷം രൂപ അനിൽ ആന്റണി കൈക്കൂലി വാങ്ങിയതിനെപ്പറ്റി കോൺഗ്രസിലെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ജെ.കുര്യനും അന്തരിച്ച മുൻ എം.എൽ.എ പി. ടി. തോമസിനും അദ്ദേഹത്തിൻ്റെ ഭാര്യ ഉമാ തോമസിനും അറിയാമെന്നാണ്. ഉമാ തോമസ് ഈ വിഷയം നിഷേധിച്ചെങ്കിലും പി.ജെ.കുര്യൻ നന്ദകുമാർ പറഞ്ഞ നിലപാടിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനിൽ ആൻ്റണി നടത്തിയ പ്രസ്താവനയിൽ ദല്ലാൾ നന്ദകുമാറിനെ പരിചയപ്പെടുന്നത് പി.ജെ കുര്യൻ മുഖേനയായിരുന്നെന്നും പറഞ്ഞിരുന്നു.

മുൻപ് കോൺഗ്രസിലെ എ ഗ്രൂപ്പിൻ്റെ പ്രധാന വക്താവ് കൂടിയായിരുന്നു പി.ജെ.കുര്യൻ. കുറച്ചു കാലമായി കോൺഗ്രസ് പാർട്ടിയിൽ സീറ്റ് നിക്ഷേധിക്കപ്പെടുന്നതിൽ അസ്വസ്ഥനുമായിരുന്നു പി.ജെ.കുര്യൻ. അനില്‍ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാൾ എന്ന് പറഞ്ഞ ടി ജി നന്ദകുമാർ ആവശ്യമെങ്കിൽ തെളിവുകൾ പുറത്തു വിടും എന്നും പറഞ്ഞിട്ടുണ്ട്. അനിൽ കെ ആന്റണിക്ക് എതിരെ പരാതിയുമായി ടി ജി നന്ദകുമാർ തന്നെ കണ്ടിരുന്നുവെന്ന് പി ജെ കുര്യനും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയെന്നാണ് അനിൽ ആന്റണി പറയുന്നത്. ബി.ജെ.പിയിലെ വനിതാ നേതാവിനെതിരെയും ഉണ്ട് നന്ദകുമാറിന്റെ ആരോപണം. കേരളത്തിൽ നിന്നുള്ള സൂപ്പർ ടെറർ വനിതാ നേതാവ് 10 ലക്ഷം രൂപ വാങ്ങി എന്നാണ് വെളിപ്പെടുത്തൽ.

അന്വേഷണത്തെ ഭയന്നാണ് കോൺഗ്രസ് പാരമ്പര്യത്തിൽ ജനിച്ച അനിൽ കെ ആൻ്റണി ബി.ജെ.പി യിൽ ചേർന്നതെന്നാണ് നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ. കോൺഗ്രസ്‌ നേതാവായ അച്ഛൻ എ കെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായി വാണതിന്റെ തണലിൽ ദല്ലാൾ പണിയായിരുന്നു മോന്. അതിൽ പിടിച്ച് ബിജെപിയുടെ ഇഡി വിരട്ടിയപ്പോൾ ഗത്യന്തരമില്ലാതെ ബിജെപിയിൽ ചേർന്നു എന്ന് നന്ദകുമാറിൻ്റെ ഈ ആരോപണവുമായി അനിൽ.കെ. ആൻ്റണിയെ ചേർത്തുവായിക്കുന്നവരാണ് ഏറെ. പത്തനംതിട്ടയിലെ ലോക്സഭാ സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ സമ്പന്നന്നും എ കെ ആൻ്റണിയുടെ മകൻ അനിൽ കെ. ആൻ്റണിയാണ്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Anil K Antony joined BJP because afraid of ED?

എന്തായാലും ഒരു കാര്യം വാസ്തവമാണ്. ബി.ജെ.പിക്ക് നന്ദി പറയണം ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ. കാരണം, പാർട്ടിയിലെ മാലിന്യങ്ങളെ എല്ലാം ചുമന്നുകൊണ്ടുപോയി, കോൺഗ്രസ് പാർട്ടിയെ മാലിന്യമുക്തമാക്കി ശുദ്ധീകരിക്കുന്നതിന്. ഇപ്പോൾ ലീഡർ കെ. കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാലും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയിരിക്കുകയാണ്. ഇത് ആരെ പേടിച്ചാണെന്ന് വഴിയെ വരുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അനിൽ.കെ. ആൻ്റണി യ്ക്കെതിരെയുള്ള ദല്ലാൾ നന്ദകുമാറിൻ്റെ വെളിപ്പെടുത്തലോടെ വെട്ടിലായിരിക്കുന്നത് ബി.ജെ.പി യാണ്. ആൻ്റണിയുടെ ഇമേജിനെ മകനിലൂടെ വോട്ടാക്കിമാറ്റാം എന്ന് ചിന്തിച്ചവർക്ക് കിട്ടിയ ഇരുട്ടടി. മകനെതിരെ വന്ന ആരോപണത്തിൽ എ കെ ആന്റണി മറുപടി പറയുക തന്നെയാണ് വേണ്ടത്. പ്രതിരോധമന്ത്രിയായിരുന്നപ്പോൾ മകന് വഴിവിട്ട് സഹായം നൽകിയിട്ടുണ്ടോ എന്ന്. അതിനായി കേരളീയ സമൂഹം കാത്തിരിക്കുന്നു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Anil K Antony joined BJP because afraid of ED?

Post a Comment