Follow KVARTHA on Google news Follow Us!
ad

Energy Project | ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് പദ്ധതിയുമായി അദാനി ഗ്രീൻ; നിക്ഷേപിക്കുക 1.5 ലക്ഷം കോടി

2030 ല്‍ യാഥാര്‍ഥ്യമായേക്കും Energy Project, Adani Green, Adani Group, Business
ഗാന്ധിനഗർ: (KVARTHA) ഗുജറാത്തിലെ കച്ച് പ്രവിശ്യയിലെ ഖവ്ദയിൽ 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തരിശുഭൂമിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് നിർമ്മിക്കാൻ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) ഒരുങ്ങുന്നു.


ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയിൽ 2030 ഓടെ 1.5 ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. 45 ഗിഗാ വാട്ട് ഊര്‍ജ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ 26 ഗിഗാ വാട്ട് സോളാര്‍ വഴിയും നാല് ഗിഗാവാട്ട് കാറ്റാടിയന്ത്രം വഴിയുമാണ് ഉത്പാദിപ്പിക്കുക. അദാനി ഗ്രീനിന്റെ ഏറ്റവും നവീനമായ പദ്ധതിയാണ് ഖവ്ദയിൽ വരാനിരിക്കുന്നത്.

പുനരുപയോഗ ഊർജ പദ്ധതി സാഫല്യമാകുന്നതോടെ നിലവിലെ ഊര്‍ജ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നാണ് കമ്പനി പറയുന്നത്. അതോടൊപ്പം, രാജ്യത്തെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഇത് സഹായിക്കും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പദ്ധതി 2030 ല്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയതിനു ശേഷം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ 6-7 ഗിഗാവാട്ട് ശേഷിയുള്ള സമാന പദ്ധതികൾക്കായി കമ്പനി 50,000 കോടി രൂപ കൂടി നിക്ഷേപിക്കും.

Keywords: News, Natioal, Gandhinagar, Energy Project, Adani Green, Adani Group, Business, Company, AGEL to invest Rs. 1.5 trillion in developing world's largest RE park in Khavda.
< !- START disable copy paste -->

Post a Comment