Follow KVARTHA on Google news Follow Us!
ad

Deepfake Video | ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോടുചെയ്യണമെന്ന് അഭ്യര്‍ഥന; ഡീപ് ഫേക് വീഡിയോയില്‍ കുടുങ്ങി ബോളിവുഡ് താരം രണ്‍ബീര്‍ സിംഗും

നേരത്തെ അമീര്‍ ഖാനും ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു Deepfake Video, Lok Sabha Election, Politics, National News
മുംബൈ: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോടുചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്ന ബോളിവുഡ് താരം രണ്‍ബീര്‍ സിംഗിന്റെ വീഡിയോ പുറത്ത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമാതാരങ്ങളുടെ മുഖമുപയോഗിച്ച് നിര്‍മിക്കുന്ന ഡീപ് ഫേക് വീഡിയോ ആണ് ഇതെന്നാണ് പൊതുവെയുള്ള സസാരം. അടുത്തിടെ താരങ്ങള്‍ അടക്കമുള്ള നിരവധി പേര്‍ ഡീപ് ഫേക് വീഡിയോയില്‍ കുടുങ്ങിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇത്തരം വീഡിയോകള്‍ പുറത്തുവരുന്നത്.

After Aamir Khan, Ranveer Singh's Deepfake Video Bashing PM Modi Govt & Seeking Vote For Congress Goes Viral, Mumbai, News, Complaint, Bollywood Stars, Deepfake Video, Lok Sabha Election, Politics, Police, National News

ഒരു ബോടില്‍(Boat) സഞ്ചരിക്കുന്ന താരത്തെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാവുക. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോടുചെയ്യണമെന്നാണ് രണ്‍വീര്‍ അഭ്യര്‍ഥിക്കുന്നത്. എന്നാല്‍ എഐ നിര്‍മിതമാണ് ഈ വീഡിയോ എന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി.

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനായി അടുത്തിടെ നടി കൃതി സനോണിനൊപ്പം രണ്‍വീര്‍ വാരണാസിയിലെ നമോ ഘാട്ടില്‍ എത്തിയിരുന്നു. അന്ന് ഇരുവരും വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തങ്ങളുടെ ആത്മീയ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ രണ്‍വീര്‍ കോണ്‍ഗ്രസിന് വേണ്ടി വോടുചോദിക്കുന്നു എന്ന തരത്തില്‍ എഐയുടെ സഹായത്തോടെ നിര്‍മിച്ച് പ്രചരിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തേ ആമിര്‍ ഖാന്‍ ഒരു രാഷ്ട്രീയ പാര്‍ടിക്കുവേണ്ടി സംസാരിക്കുന്നതരത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ആമിര്‍ അവതാരകനായ സത്യമേവ ജയതേ എന്ന ഷോയുടെ ദൃശ്യമാണ് ഡീപ് ഫേക് ചെയ്യാന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം സെലില്‍ ആമിര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

Keywords: After Aamir Khan, Ranveer Singh's Deepfake Video Bashing PM Modi Govt & Seeking Vote For Congress Goes Viral, Mumbai, News, Complaint, Bollywood Stars, Deepfake Video, Lok Sabha Election, Politics, Police, National News.

Post a Comment