Follow KVARTHA on Google news Follow Us!
ad

Aam Aadmi Party | ലോക് സഭാ തിരഞ്ഞെടുപ്പില്‍ മന:സാക്ഷി വോടെന്ന് ആം ആദ്മി പാര്‍ടി; യുഡിഎഫിന് പ്രത്യേകമായി പിന്തുണയില്ല; ഇന്‍ഡ്യാ മുന്നണിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനോടും സിപിഎമിനുമൊപ്പം നിന്ന് പോരാടുമെന്ന് നേതാക്കള്‍

സ്വീകരിക്കുക ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുള്ള നിലപാട്‌ Aam Aadmi Party, Lok Sabha Election, Vote, Candidate, Press Meet
കണ്ണൂര്‍: (KVARTHA) കേരളത്തില്‍ ആം ആദ്മി പാര്‍ടി മന:സാക്ഷി വോടുചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുള്ള നിലപാടാണ് ആപ് സ്വീകരിക്കുക. ബിജെപിയെ തോല്‍പ്പിക്കുകയെന്നതും ഇന്‍ഡ്യാ മുന്നണിയെ കരുത്തുറ്റതാക്കാമെന്നതുമാണ് ലക്ഷ്യം.

Aam Aadmi Party voted conscientiously in the Lok Sabha elections, Kannur, News, Aam Aadmi Party, Lok Sabha Election, Vote, Candidate, Politics,

എന്നാല്‍ ഇതു യുഡിഎഫിന് പിന്തുണയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. ആം ആദ്മി പാര്‍ടി കണ്‍വീനര്‍ അരവിന്ദ് കേജ് രിവാളിനെയും പാര്‍ടി നേതാക്കളെയും അന്യായമായി ജയിലില്‍ അടച്ചിട്ടതിനെതിരെയും പ്രതിപക്ഷ പാര്‍ടികളെ വേട്ടയാടുന്നതിനെതിരെയുമായി ആം ആദ്മി പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധ സമ്മേളനം നടക്കും.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വൈകുന്നേരം 4.30 ന് വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അഞ്ഞുറോളം ജനാധിപത്യ വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആപ് സംസ്ഥാന നേതാക്കളായ അജി കൊളോണിയ, ജയദേവന്‍, ടിടി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Aam Aadmi Party voted conscientiously in the Lok Sabha elections, Kannur, News, Aam Aadmi Party, Lok Sabha Election, Vote, Candidate, Politics, Press Meet, Congress, CPM, Kerala News. 

Post a Comment