Follow KVARTHA on Google news Follow Us!
ad

Hajj Pilgrims | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇക്കുറി ഹജ്ജ് തീര്‍ഥാടകര്‍ക്കായി 9 വിമാനങ്ങള്‍ സര്‍വീസ് നടത്തും

കാംപ് ഒരുക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു Hajj Pilgrims, Camp, Flight, Air India, Kerala News
കണ്ണൂര്‍: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഇത്തവണ ഒന്‍പത് വിമാന സര്‍വീസുകള്‍ നടത്താന്‍ സാധ്യതയേറി.വസഊദി എയര്‍ലൈന്‍സിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് സര്‍വീസിന് എത്തുന്നത്. ഒരു വിമാനത്തില്‍ 360 പേരെ ഉള്‍ക്കൊള്ളാനാകും. മെയ് 31 മുതല്‍ ജൂണ്‍ ഒമ്പത് വരെയാണ് കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകളുണ്ടാകുക. ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും.

കഴിഞ്ഞ തവണ 13 സര്‍വീസുകളാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് നടത്തിയിരുന്നത്. ആകെ 2030 പേരാണ് കഴിഞ്ഞ വര്‍ഷം ഹജ്ജിന് പുറപ്പെട്ടത്. ഇത്തവണ 3000ത്തിലധികം തീര്‍ഥാടകരുണ്ടാകും. രണ്ടു വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളാണ് ഒരേസമയം ഹജ്ജ് കാംപില്‍ ഒരുക്കുക. ഇത്തവണയും വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സിലാണ് ഹജ്ജ് കാംപ് സജ്ജീകരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമിറ്റിയാണ് പന്തല്‍ ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

9 flights from Kannur airport for Hajj pilgrims Tutum, Kannur, News, Hajj Pilgrims, Camp, Flight, Air India, Religion, Passengers, Kerala News
 
വിമാനത്താവളത്തില്‍ ഹജ്ജ് കാംപ് ഒരുക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ സര്‍വീസിന് എത്തുന്നത് വിമാനത്താവളത്തിനും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കിയാല്‍ അധികൃതര്‍. കോവിഡ് കാലത്ത് പ്രവാസികളെ തിരിച്ചെത്തിക്കുന്നിതിന് സഊദി എയര്‍ലൈന്‍സ് ഉള്‍പെടെയുള്ളവയുടെ വൈഡ് ബോഡി വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങിയിരുന്നു.

Keywords: 9 flights from Kannur airport for Hajj pilgrims Tutum, Kannur, News, Hajj Pilgrims, Camp, Flight, Air India, Religion, Passengers, Kerala News.

Post a Comment