Follow KVARTHA on Google news Follow Us!
ad

Helicopters Crash | ജപാനില്‍ നാവികസേനയുടെ പരിശീലനത്തിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 7 പേരെ കാണാതായി, തിരച്ചില്‍

രണ്ടും തകര്‍ന്നതായി പ്രതിരോധ മന്ത്രി മിനോരു കിഹാര Japan's SH-60K, Helicopters, Crash, Accident, Defense Minister, Minoru Kihara, 1 Dead, 7 Missing,
ടോകിയോ: (KVARTHA) ജപാനില്‍ രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരെ കാണാതായതായി ജപാനിലെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഹെലികോപ്റ്ററുകളും തകര്‍ന്നതായാണ് നിഗമനമെന്നും ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങള്‍ കടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.

ടോറിഷിമ ദ്വീപില്‍ നിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഒരു മിനിറ്റിനുശേഷം ഈ ഹെലികോപ്റ്ററില്‍ നിന്ന് അടിയന്തര സിഗ്‌നല്‍ ലഭിച്ചു. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.


അപകട കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററുകളില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. സമീപ മേഖലകളില്‍ വിമാനങ്ങളോ കപ്പലുകളോ ഇല്ലാത്തതിനാല്‍ അപകടസംഭവത്തില്‍ മറ്റൊരു രാജ്യത്തിന്റെ പങ്കാളിത്തത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഹെലികോപ്റ്ററുകള്‍ രാത്രിയില്‍ അന്തര്‍വാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഫ്‌ലൈറ്റ് റെകോര്‍ഡറുകള്‍ വീണ്ടെടുത്തതായും ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഉള്‍പെടെ പരിശോധിക്കുകയാണെന്നും മിനോരു കിഹാര കൂട്ടിച്ചേര്‍ത്തു.

Keywords: News, World, World-News, Accident-News, Japan's SH-60K, Helicopters, Crash, Accident, Defense Minister, Minoru Kihara, 1 Dead, 7 Missing, Navy Drill, 1 dead, 7 missing as Japan's 2 military helicopters crash while conducting navy drill.

Post a Comment