Follow KVARTHA on Google news Follow Us!
ad

FB Post | 'അതൊരു തൂങ്ങിമരണം ആകാനുള്ള സാധ്യതകള്‍ വിരളം, ശ്രദ്ധിച്ചില്ലെങ്കില്‍ തെളിവുകള്‍ നഷ്ടപ്പെടും'; പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണം കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍

'ബോധരഹിതനായപ്പോള്‍ കഴുത്ത് ഞെരിക്കുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്തിരിക്കാം' Former DGP, TP Senkumar, Facebook Post, Death, Wayanad, Pookode, Veterina
വയനാട്: (KVARTHA) പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സിദ്ധാര്‍ഥിന്റെ മരണം കൊലപാതകാനുള്ള സാധ്യതയുണ്ടെന്ന് ടി പി സെന്‍കുമാര്‍ ഫേസ്ബുകില്‍ കുറിച്ചു.

സിദ്ധാര്‍ഥിന്റെ പോസ്റ്റുമോര്‍ടം റിപോര്‍ട് പ്രകാരം അതൊരു തൂങ്ങിമരണം ആകാനുള്ള സാധ്യതകള്‍ വിരളമാണ് എന്നാണ് ടി പി സെന്‍കുമാര്‍ അറിയിച്ചത്. കാരണം പോസ്റ്റുമോര്‍ടം റിപോര്‍ട് നല്‍കുന്ന സൂചനകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.


തൂങ്ങിമരണത്തില്‍ സംഭവിക്കുന്ന രീതിയിലുള്ള പരുക്കുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ബോധരഹിതനായിരിക്കുന്ന സമയത്ത് കഴുത്ത് ഞെരിക്കുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നത് എന്നും ടി പി സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ടി പി സെന്‍കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ആ മരണം ഒരു തൂങ്ങി മരണം ആകാനുള്ള സാദ്ധ്യതകള്‍ വിരളമാണെന്ന് കാണാം. തൂങ്ങി മരണത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍ കഴുത്തില്‍ ഇല്ല. തീരെ അവശനായപ്പോഴ്, അല്ലെങ്കില്‍ ബോധരഹിതന്‍ ആയപ്പോള്‍ 'Strangulate/Smothering ചെയ്ത ലക്ഷണങ്ങളാണ് കാണുന്നത്. പോലീസ് ശ്രദ്ധിച്ചില്ലെങ്കില്‍ തെളിവുകള്‍ നഷ്ടപ്പെടും.


അതേസമയം, കേസിലെ 18 പ്രതികളും പിടിയിലായിട്ടുണ്ട്. സിദ്ധാര്‍ഥനെ നാലിടത്തുവെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സഹപാഠിയോട് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദിച്ചതെന്നാണ് പ്രതികളുടെ മൊഴി.


മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. സിദ്ധാര്‍ഥന്‍ നേരിട്ട ക്രൂരമര്‍ദനങ്ങള്‍ വെളിവാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപോര്‍ട് പുറത്തുവന്നിരുന്നു. സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവന്‍ പ്രതികളും പിടിയിലാകുന്നത്.

 

Keywords: News, Kerala, Kerala-News, Social-Media-News, Former DGP, TP Senkumar, Facebook Post, Death, Wayanad, Pookode, Veterinary University, Student, Sidharth, Case, Accused, Arrested, Social Media, Former DGP TP Senkumar's facebook post about death of Pookode Veterinary University student.

Post a Comment