Follow KVARTHA on Google news Follow Us!
ad

Travel Permit | ലക്ഷദ്വീപ് മാത്രമല്ല, ഇൻഡ്യയിലെ ഈ സ്ഥലങ്ങളിലും സന്ദർശനം നടത്താൻ പെർമിറ്റ് എടുക്കണം; കാരണമിതാണ്! അറിയേണ്ടതെല്ലാം

ഓൺലൈനിൽ അപേക്ഷിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കും, Travel permits, Northeast, Tourism, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപ് വാർത്തകളിൽ നിറയുകയാണ്. മാലിദ്വീപിന് പകരം ഈ ഇന്ത്യയിലെ ദ്വീപ് സന്ദർശിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ലക്ഷദ്വീപ് സന്ദർശിക്കാൻ ആദ്യം പെർമിറ്റ് വാങ്ങേണ്ടതുണ്ട്. ഇന്ത്യയിൽ ചില സെൻസിറ്റീവായ അല്ലെങ്കിൽ സംരക്ഷിത സ്ഥലങ്ങളുണ്ട്, അവിടെ പോകുന്നതിന് മുമ്പ് നിങ്ങൾ അഡ്മിനിസ്ട്രേഷനിൽ നിന്ന് അനുമതി വാങ്ങണം. ലക്ഷദ്വീപും അത്തരത്തിലുള്ള ഒന്നാണ്.
  
News, News-Malayalam-News, National, National-News, Travel&Tourism, North-East-Travel, Nagaland, Sikkim, Manipur, Misoram, Arunachal Pradesh, Permit, Travel permits to visit Northeast India.


ലക്ഷദ്വീപിനുള്ള പെർമിറ്റ്:

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റ് സന്ദർശിച്ച് പെർമിറ്റിന് അപേക്ഷിക്കാം, ഇത് കൂടാതെ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചി വില്ലിംഗ്ടൺ ഐലൻഡ് ഏരിയയിലെ ഓഫീസിൽ നിന്നും പെർമിറ്റ് ലഭിക്കും. അപേക്ഷിക്കുമ്പോൾ, യാത്രാ തീയതി, രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പെർമിറ്റ് 30 ദിവസത്തേക്ക് ഉള്ളതാണ്, ഇതിന്റെ ഫീസ് 300 രൂപയാണ്.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്നർ ലൈൻ പെർമിറ്റ്:

ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നിങ്ങൾക്ക് പെർമിറ്റ് ആവശ്യമാണ്. ഇതിനെ ഇന്നർ ലൈൻ പെർമിറ്റ് എന്ന് വിളിക്കുന്നു. എന്തിനാണ് സംസ്ഥാനത്തേക്ക് പോകുന്നതെന്ന് ഇതിൽ വ്യക്തമാക്കണം. നാഗാലാൻഡ്, മിസോറാം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്.

ബ്രിട്ടീഷ് കാലം മുതൽ നിലവിലിരുന്ന ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ പ്രകാരമാണ് ഈ അനുമതികൾ. സിക്കിമിലെയും ലഡാക്കിലെയും ചില പ്രദേശങ്ങൾ സന്ദർശിക്കാനും അനുമതിആവശ്യമാണ്. ഏതൊരു ഇന്ത്യൻ പൗരനും ഒരു നിശ്ചിത കാലയളവിലേക്ക് ഈ നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഔദ്യോഗിക രേഖയാണ് ഈ പെർമിറ്റ്.


എന്തുകൊണ്ടാണ് അനുമതി ആവശ്യമായി വരുന്നത്?

യഥാർത്ഥത്തിൽ ഈ സ്ഥലങ്ങളുടെ സംസ്കാരവും വിഭവങ്ങളും സംരക്ഷിക്കാനാണ് സർക്കാർ ഇത് ചെയ്യുന്നത്. എന്നിരുന്നാലും, പെർമിറ്റ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഓരോ സംസ്ഥാനത്തിനും അതിന്റേതായ ഫീസ് ഉണ്ട്. ഓൺലൈനിൽ അപേക്ഷിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മെയിൽ വഴി പെർമിറ്റ് ലഭിക്കും.


അരുണാചൽ പ്രദേശ് പെർമിറ്റ്:

അരുണാചൽ പ്രദേശ് സ്വദേശികൾ ഒഴികെയുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾ, ഗുവാഹത്തി, ഷില്ലോങ്, ഡൽഹി, തേസ്പൂർ, കൊൽക്കത്ത, ജോർഹട്ട്, ലഖിംപൂർ, ഷില്ലോങ് എന്നിവിടങ്ങളിലെ അരുണാചൽ പ്രദേശ് സർക്കാർ ഓഫീസിലെ അധികാരികൾ നൽകുന്ന ഇന്നർ ലൈൻ പെർമിറ്റുകൾ (ILPs) വാങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കാം. കൂടാതെ, 2015-ൽ നഹർലഗൺ, ഗുവാഹത്തി , ഗുംതോ റെയിൽവേ സ്റ്റേഷനുകളിൽ ഐഎൽപിക്കുള്ള ഫെലിസിറ്റേഷൻ സെന്ററുകൾ തുറന്നു .


മിസോറാം പെർമിറ്റ്:

ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഏതെങ്കിലും മിസോറാം ഹൗസിൽ നിന്ന് ഇന്നർ ലൈൻ പെർമിറ്റ് ലഭിക്കും. വിമാനം വഴി എത്തുന്ന സന്ദർശകർക്കായി ലെങ്‌പുയ് വിമാനത്താവളത്തിൽ ഇതിന് സൗകര്യമുണ്ട്.


മണിപ്പൂർ പെർമിറ്റ്:

കൊഹിമ അല്ലെങ്കിൽ ദിമാപൂർ വഴി റോഡ് മാർഗം സംസ്ഥാനത്തെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്, ഇത് മണിപ്പൂർ സർക്കാർ ഓഫീസിൽ നിന്നോ നാഗാലാൻഡ് ഹൗസിൽ നിന്നോ ലഭ്യമാണ്.


സിക്കിം പെർമിറ്റ്:

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സിക്കിമിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് ആവശ്യമില്ല. പക്ഷേ, സോംഗോ തടാകം, കുപ്പുപ്പ്, മെൻമെച്ചോ തടാകം, നാഥു ലാ, ലാചുങ്, ലാച്ചൻ, ചോപ്ത, ചുങ്താങ്, താങ്ഗു, ഗുരുഡോങ്മർ തടാകം, യംതാങ് താഴ്‌വര തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. ഒരു ബുദ്ധിമുട്ടും കൂടാതെ ട്രാവൽ ഏജന്റുമാർ വഴി പെർമിറ്റ് ഒരാൾക്ക് ലഭിക്കും.


നാഗാലാൻഡ് പെർമിറ്റ്:

ഇന്ത്യൻ സന്ദർശകർക്ക് നാഗാലാൻഡിലേക്ക് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. നാഗാലാന്റ് സർക്കാർ ഓഫീസിൽ നിന്നോ നാഗാലാൻഡ് ഹൗസിൽ നിന്നോ ലഭ്യമാണ്.

Keywords: News, News-Malayalam-News, National, National-News, Travel&Tourism, North-East-Travel, Nagaland, Sikkim, Manipur, Misoram, Arunachal Pradesh, Permit, Travel permits to visit Northeast India.


< !- START disable copy paste -->

إرسال تعليق