Follow KVARTHA on Google news Follow Us!
ad

T20 Team | അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശര്‍മയ്ക്കും, കോഹ്ലിക്കും ഒപ്പം മലയാളി താരം സഞ്ജു സാംസനും ഇടംനേടി, ഇഷാന്‍ കിഷനെ ഒഴിവാക്കി

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം Rohit Sharma, Virat Kohli, Sanju Samson, T20 Squad, National News
മുംബൈ: (KVARTHA) അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പിന് ശേഷം ട്വന്റി 20യില്‍ കളത്തിലിറങ്ങാത്ത നായകന്‍ രോഹിത് ശര്‍മയെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും മലയാളി താരം സഞ്ജു സാംസനേയും ഉള്‍പെടുത്തിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

Rohit Sharma, Virat Kohli return to Indian T20 squad for upcoming series against Afghanistan, Mumbai, News, Rohit Sharma, Virat Kohli, Sanju Samson, T20 Squad, Injury, Ishan Kishan, National News

അതേസമയം, വികറ്റ് കീപര്‍ ഇഷാന്‍ കിഷനെ ഒഴിവാക്കി. സഞ്ജുവിന് പുറമെ ജിതേഷ് ശര്‍മയാണ് മറ്റൊരു വികറ്റ് കീപര്‍. പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് പേസര്‍മാരായുള്ളത്.
പരുക്കേറ്റ മുഹമ്മദ് ശമി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ ടീമിലില്ല.

അഫ്ഗാനിസ്താന്റെ 19 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇബ്രാഹിം സദ്രാന്‍ നയിക്കുന്ന ടീമില്‍ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ സൂപര്‍ സ്പിന്നര്‍ റാശിദ് ഖാനെയും കഴിഞ്ഞ പരമ്പരയില്‍ കളിക്കാതിരുന്ന സ്പിന്നര്‍ മുജീബുര്‍ റഹ്‌മാനെയും ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

എന്നാല്‍ റാശിദ് ഖാന്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ട്വന്റി 20 ക്യാപ്റ്റനായിരുന്ന റാശിദ് ഖാന്റെ അഭാവത്തില്‍ യു എ ഇക്കെതിരെ ഇബ്രാഹിം സദ്രാനായിരുന്നു ടീമിനെ നയിച്ചത്. ജനുവരി 11ന് മൊഹാലിയിലാണ് ആദ്യമത്സരം. 14, 17 തീയതികളില്‍ ഇന്‍ഡോറിലും ബംഗ്ലൂരുവിലുമായാണ് മറ്റു മത്സരങ്ങള്‍.

ഇന്‍ഡ്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസന്‍, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

അഫ്ഗാന്‍ ടീം: ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുല ഗുര്‍ബാസ്, ഇക്രാം അലി ഖില്‍ (വികറ്റ് കീപര്‍), ഹസ്രത്തുല്ല സസായ്, റഹ്‌മത്ത് ശാ, നജീബുല്ല സദ്രാന്‍, മുഹമ്മദ് നബി, കരീം ജനത്ത്, അസ്മത്തുല്ല ഒമര്‍സായി, ശറഫുദ്ദീന്‍ അശ്റഫ്, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി, ഫരീദ് അഹ്‌മദ്, നവീനുള്‍ ഹഖ്, നൂര്‍ അഹ്‌മദ്, മുഹമ്മദ് സലീം, ഖയിസ് അഹ്‌മദ്, ഗുല്‍ബദിന്‍ നായിബ്, റാശിദ് ഖാന്‍.

Keywords: Rohit Sharma, Virat Kohli return to Indian T20 squad for upcoming series against Afghanistan, Mumbai, News, Rohit Sharma, Virat Kohli, Sanju Samson, T20 Squad, Injury, Ishan Kishan, National News.

Post a Comment