Follow KVARTHA on Google news Follow Us!
ad

Rank | കേരള സർവകലാശാല ബി എസ് സി കംപ്യൂടർ സയൻസ് പരീക്ഷയിൽ 'നിഷ്' കോളജിന് ഒന്നും മൂന്നും റാങ്കുകൾ

ഘാസിപൂരിലെ പുന്യത് ത്രിപതി ഒന്നാം റാങ്ക് കരസ്ഥമാക്കി NISH, Education, Rank, കേരള വാർത്തകൾ
തിരുവനന്തപുരം: (KVARTHA) കേരള സർവകലാശാല
കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ബി എസ് സി കംപ്യൂടർ സയൻസ് (എച് ഐ) ഫലം പ്രഖ്യാപിച്ചു. മൊത്തം 3600 മാർകിൽ 3381 (93.91ശതമാനം) നേടി നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് (നിഷ്) വിദ്യാർഥി ഡൽഹി ഘാസിപൂരിലെ പുന്യത് ത്രിപതി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഗവ. സർവീസിൽ സിവിൽ എൻജിനീയറായ ലളിതേന്ദു കുമാർ ത്രിപതിയുടേയും ഭാരതി ത്രിപതിയുടേയും മകനാണ്.
 
News, Malayalam News, Kasaragod, Education, Computer Science, National Merit, Kerala,  First and third rank for NISH in BSc computer science.

പത്തനംതിട്ട അടൂർ ബിഷപ്പ് മൂരെ കോളജ് ഫോർ ദി ഹിയറിംഗ് ഇംപയർഡ് വിദ്യാർഥി സാന്ദ്ര സതീഷ് 3320 (92.2) മാർകോടെ രണ്ടാം റാങ്ക് നേടി. ആലപ്പുഴ ചെങ്ങന്നൂരിലെ ടി ജി സതീഷ് കുമാർ -ബിന്ദു ദമ്പതികളുടെ മകളാണ്. ഭർത്താവ്: സി എം അമൽ.

rank,  computer science.

നിഷ് വിദ്യാർഥി നബീൽ ടി.പി 3267 (90.75) മാർക് നേടി മൂന്നാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിൽ വാണിമേലിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേലിന്റേയും അധ്യാപിക സി റുഖിയ്യയുടേയും മകനാണ്.
  
NISH,computer

കേരളത്തിലെ വിദ്യാർഥികൾ മാത്രമുള്ള അടൂരിന് സ്വന്തമായിരുന്ന ഒന്നാം റാങ്ക് ഇതാദ്യമായാണ് നാഷനൽ മെറിറ്റിൽ പ്രവേശം ലഭിക്കുന്ന വിദ്യാർഥികൾ പഠിക്കുന്ന നിഷിന് ലഭിക്കുന്നത്.

Keywords: News, Malayalam News, Kasaragod, Education, Computer Science, National Merit, Kerala,  First and third rank for NISH in BSc computer science.
< !- START disable copy paste -->

Post a Comment