Follow KVARTHA on Google news Follow Us!
ad

Oath Boycott | അക്ബറുദ്ദീന്‍ ഉവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ; എതിര്‍പ്പ് പ്രോടേം സ്പീകറായി നിയമിച്ചതിനെതിരെ

തെലങ്കാനയില്‍ സര്‍കാര്‍ രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നുവെന്നും ആരോപണം Oath Boycott Threat, BJP, Allegation, Congress
ഹൈദരാബാദ്: (KVARTHA) തെലങ്കാന പ്രോടേം സ്പീകറായി എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഉവൈസിയെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ്. താനും മറ്റ് ബിജെപി എംഎല്‍എമാരും അക്ബറുദ്ദീന്‍ ഉവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജാ സിങ് അറിയിച്ചു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എ ഐ എം ഐ എമിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജാ സിങ് പറഞ്ഞു.

Telangana BJP's oath ‘boycott’ threat as Akbaruddin Owaisi appointed pro-tem Speaker, Hyderabad, News, Oath Boycott Threat, BJP, Allegation, Congress, Pro-Tem Speaker, Akbaruddin Owaisi, Appointed, Politics, National

പ്രോടേം സ്പീകറായി നിയോഗിക്കാമായിരുന്ന നിരവധി മുതിര്‍ന്ന എം എല്‍ എമാരുണ്ടെന്നും എന്നാല്‍, രേവന്ത് റെഡ്ഡി ന്യൂനപക്ഷങ്ങളെയും എ ഐ എം ഐ എം നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാജ സിങ് ആരോപിച്ചു.

തെലങ്കാനയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സര്‍കാര്‍ ഉത്തരവില്‍ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി നിയമസഭയുടെ പ്രോടേം സ്പീകറായി അക്ബറുദ്ദീന്‍ ഉവൈസി രാവിലെ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, സ്ഥിരം സ്പീകറെ തിരഞ്ഞെടുത്തിട്ട് മതി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ എന്നാണ് ബിജെപിയുടെ നിലപാട്.

മുമ്പ് ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ ഒരു വ്യക്തിയുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴയില്ലെന്നാണ് എം എല്‍ എയുടെ വാദം. 2018ലും എ ഐ എം ഐ എം പ്രോടേം സ്പീകര്‍ക്ക് മുന്നില്‍ താന്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ സര്‍കാര്‍ രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിആര്‍എസും എ ഐ എം ഐ എമും ബിജെപിയും തമ്മില്‍ മൗനധാരണയുണ്ടെന്ന് രേവന്ത് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എ ഐ എം ഐ എമും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.

Keywords: Telangana BJP's oath ‘boycott’ threat as Akbaruddin Owaisi appointed pro-tem Speaker, Hyderabad, News, Oath Boycott Threat, BJP, Allegation, Congress, Pro-Tem Speaker, Akbaruddin Owaisi, Appointed, Politics, National. 

Post a Comment