Follow KVARTHA on Google news Follow Us!
ad

Banner | 'കക്കൂസ് കഴുകാന്‍ പറയുമ്പോള്‍ കഴുകിക്കോണം, എസ് എഫ് ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാന്‍ നില്‍ക്കരുത്'; ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും കെട്ടി പ്രവര്‍ത്തകര്‍

പൊലീസിനുനേരെ ഭീഷണി SFI Activists, Banner, Politics, Criticism, Governor, Police, Kerala News
തേഞ്ഞിപ്പലം: (KVARTHA) കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ അഴിച്ചുമാറ്റിച്ച ബാനര്‍ വീണ്ടും കെട്ടി എസ് എഫ് ഐ പ്രവര്‍ത്തകര്‍. എസ് എഫ് ഐ സംസ്ഥാന സെക്രടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് തിരിച്ചുകെട്ടിയത്. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനര്‍ കെട്ടിയത്. ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണര്‍ നേരിട്ടിറങ്ങിയാണ് പൊലീസിനെക്കൊണ്ട് അഴിപ്പിച്ചത്. കാംപസ് റോഡിലൂടെ ഇറങ്ങിയ ഗവര്‍ണര്‍ ബാനറുകള്‍ ഉടന്‍ തന്നെ അഴിച്ചുമാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

SFI activists re-tied the banner that the governor had untied, Malappuram, News, SFI Activists, Banner, Politics, Criticism, Governor, Police, Kerala News

പൊലീസ് ബാരികേഡിന് മുകളില്‍ കയറിനിന്നാണ് പ്രവര്‍ത്തകര്‍ അഴിച്ച ബാനര്‍ വീണ്ടും കെട്ടിയത്. ഇതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാന്‍ ശ്രമിച്ച പൊലീസും എസ് എഫ് ഐ പ്രവര്‍ത്തകരും വാക്കേറ്റമുണ്ടായി. ഇതിനിടെ പിഎം ആര്‍ഷോ പൊലീസിനെതിരെ തിരിഞ്ഞു. 'ആ നാറി കക്കൂസ് കഴുകാന്‍ പറയുമ്പോള്‍ കക്കൂസ് കഴുകിക്കോണം. എസ് എഫ് ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാന്‍ നില്‍ക്കരുത്' എന്നായിരുന്നു പൊലീസിനോട് ആര്‍ഷോയുടെ ഭീഷണി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.

ആര്‍ഷോയുടെ വാക്കുകള്‍:

ആരിഫ് മുഹമ്മദ് ഖാന്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ് എഫ് ഐ നില്‍ക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഉയര്‍ത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങള്‍ ആര്‍ എസ് എസ് ഭയക്കുന്നതുപോലെ ഗവര്‍ണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുന്‍പ് നൂറുകണക്കിന് ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ഉയരും.

സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവര്‍ണര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എസ് എഫ് ഐ അതിന് മുതിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആര്‍ എസ് എസ് സ്ഥാപിച്ച ബാനര്‍ കത്തിക്കും. പൊലീസ്, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയാല്‍ മതി. കുനിയാന്‍ പറഞ്ഞാല്‍ കിടക്കുന്ന പൊലീസുകാര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ വന്നിട്ട് ബാത്‌റൂം കഴുകിത്തരാന്‍ പറഞ്ഞാല്‍ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാന്‍ നില്‍ക്കരുത് - എന്നും ആര്‍ഷോ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ സ്ഥാപിച്ചിരുന്ന മൂന്ന് കൂറ്റന്‍ ബാനറുകളാണ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പൊലീസ് അഴിച്ചുമാറ്റിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ബാനറുകള്‍ അഴിച്ചു നീക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്. വൈകിട്ട് നടക്കാന്‍ ഇറങ്ങിയ സമയത്തും ബാനറുകള്‍ നീക്കിയിട്ടില്ലെന്നു കണ്ട ഗവര്‍ണര്‍ മലപ്പുറം എസ് പിയോട് കയര്‍ത്തു. ഇതിനെത്തുടര്‍ന്ന്, എസ് പിയും പൊലീസുകാരും ചേര്‍ന്ന് മൂന്ന് ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തി വീണ്ടും ബാനര്‍ കെട്ടിയത്.

Keywords: SFI activists re-tied the banner that the governor had untied, Malappuram, News, SFI Activists, Banner, Politics, Criticism, Governor, Police, Kerala News.

Post a Comment