Follow KVARTHA on Google news Follow Us!
ad

Notice | ലെജന്‍ഡ്‌സ് ക്രികറ്റ് ലീഗ് മത്സരത്തിനിടയിലെ വിവാദം; ഗൗതം ഗംഭീറിനെ വിമര്‍ശിച്ച ശ്രീശാന്തിനെതിരെ നടപടി; കരാര്‍ ലംഘിച്ചെന്ന് എല്‍എല്‍സി കമിഷണറുടെ നോടീസ്

'ദൃശ്യങ്ങള്‍ നീക്കിയാല്‍ മാത്രം ചര്‍ച്ച' LLC, Issues, National News, Surat News, Legal Notice, Cricket, Player, Controversy, Social Media, Instagram,
സൂറത്: (KVARTHA) ലെജന്‍ഡ്‌സ് ക്രികറ്റ് ലീഗ് മത്സരത്തിനിടെ മൈതാനത്തില്‍ തമ്മിലടിച്ചുണ്ടായ വിവാദ സംഭവങ്ങളില്‍ ശ്രീശാന്തിനെതിരെ നടപടിയുമായി എല്‍എല്‍സി. എല്‍എല്‍സി കമിഷണറാണ് ശ്രീശാന്തിന് ലീഗല്‍ നോടീസ് അയച്ചു. അതേസമയം ഗംഭീര്‍ 'ഒത്തുകളിക്കാരന്‍' എന്ന് വിളിച്ചെന്ന ശ്രീശാന്തിന്റെ ആരോപണത്തെപ്പറ്റി റിപോര്‍ടില്‍ എവിടെയും പരാമര്‍ശമില്ല.

ശ്രീശാന്ത് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് കരാര്‍ ലംഘിച്ചെന്നാണ് നോടിസില്‍ പറയുന്നത്. ലീഗില്‍ കളിക്കുന്ന മറ്റൊരു താരത്തിനെതിരായ വീഡിയോകള്‍ നീക്കം ചെയ്താല്‍ മാത്രമാണ് ശ്രീശാന്തുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുകയെന്നും എല്‍എല്‍സി കമിഷണര്‍ നോടിസില്‍ വ്യക്തമാക്കി. വിവാദത്തില്‍ അംപയര്‍മാരും സംഘാടകര്‍ക്ക് റിപോര്‍ട് നല്‍കിയിരുന്നു.

ലീഗ് മത്സരത്തിനിടെ ഗുജറാത് ജയന്റ്‌സ് താരമായ ശ്രീശാന്തും ഇന്‍ഡ്യ ക്യാപിറ്റല്‍സിന്റെ ഗൗതം ഗംഭീറും മൈതാനത്തില്‍വച്ച് തര്‍ക്കിച്ചിരുന്നു. ശ്രീശാന്തിന്റെ പന്തുകളില്‍ ഗംഭീര്‍ സിക്‌സും ഫോറും അടിച്ചതിന് പിന്നാലെ താരം ഗംഭീറിനെ തുറിച്ചു നോക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിന് പിന്നാലെ മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളി നടത്തിയവനെന്ന് വിളിച്ചതായാണ് എസ് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. മത്സരത്തിനിടെ ഇരു താരങ്ങളും തമ്മില്‍ മൈതാനത്തില്‍ വച്ചു തര്‍ക്കമുണ്ടായപ്പോഴാണ് ഗംഭീര്‍ മോശം ഭാഷയില്‍ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതികരിച്ചു.

ഒരു മോശം വാക്കുപോലും ഞാന്‍ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അതിനിടെയാണ് സംഭവമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഗംഭീര്‍ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു.

ഈ സമയം, ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ 'ഫിക്‌സര്‍, ഫിക്‌സര്‍' എന്നു വിളിക്കുകയായിരുന്നു. ക്രികറ്റില്‍ ലഭിച്ച അവസരങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപുകള്‍ വിജയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ദൈവത്തിന് നന്ദിയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

മത്സരത്തിനിടെ ഇന്‍ഡ്യ ക്യാപിറ്റല്‍സിന്റെ താരമായ ഗംഭീറിനെ ഗുജറാത് ജയന്റ്‌സ് താരം ശ്രീശാന്ത് തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തില്‍ ഗംഭീര്‍ തുടര്‍ച്ചയായി സിക്‌സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഗംഭീറും ശ്രീശാന്തും മൈതാനത്തില്‍വച്ച് തര്‍ക്കിക്കുകയായിരുന്നു.

ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ചതായാണ് ശ്രീശാന്തിന്റെ പരാതി. ഒത്തുകളിക്കാരനെന്ന് എങ്ങനെ പറയാനാകുമെന്ന് ശ്രീശാന്ത് മൈതാനത്തില്‍വെച്ച് ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗംഭീര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സേവാഗ് ഉള്‍പെടെയുള്ള സീനിയര്‍ താരങ്ങളെ ബഹുമാനിക്കാറില്ലെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ ഗൗതം ഗംഭീര്‍ വലിയ പ്രതികരണങ്ങള്‍ നടത്താതിരുന്നപ്പോള്‍, ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും രൂക്ഷ വിമര്‍ശനവുമായി ഭര്‍ത്താവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഗൗതം ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വീഡിയോയ്ക്ക് താഴെയാണ് ഭുവനേശ്വരി ഭര്‍ത്താവിനെ പിന്തുണച്ചെത്തിയത്. 'വര്‍ഷങ്ങളോളം ഇന്‍ഡ്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.' എന്നാണ് ഭുവനേശ്വരി ഇന്‍സ്റ്റഗ്രാമില്‍ പ്രതികരണം അറിയിച്ചത്.


 

Keywords: News, National, National-News, Sports, Sports-News, LLC, Issues, National News, Surat News, Legal Notice, Cricket, Player, Controversy, Social Media, Instagram, Sreesanth, Row, Gambhir, LLC issues legal notice to Sreesanth after ‘fixer’ row with Gambhir.

إرسال تعليق