Follow KVARTHA on Google news Follow Us!
ad

Gold Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞുടുപ്പുകളുടെ ബട്ടനില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍; പിടികൂടിയത് 235 ഗ്രാം; കസ്റ്റംസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ കുടുക്കിയത് പൊലീസ്

പരീക്ഷിച്ചത് വേറിട്ട രീതി Gold Seized, Karpur Airport, Police, Customs, Child Dress, Kerala News
മലപ്പുറം: (KVARTHA) കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞുടുപ്പുകളുടെ ബടനില്‍(Butten) ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബിശ്‌റത്താണ് പിടിയിലായത്.

235 gm gold seized in Karpur airport, Malappuram, News, Gold Seized, Karpur Airport, Police, Customs, Child Dress, Secret Message, Police Station, Kerala News.

സ്വര്‍ണം കടത്തിയ രീതി വളരെ വിചിത്രമെന്ന് പൊലീസ് പറയുന്നു. 12 വസ്ത്രങ്ങളിലാണ് സ്വര്‍ണ ബടനുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ 235 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ നിറം മാറ്റുകയും ചെയ്തു.

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവിനെ പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. കൊണ്ടോട്ടി പൊലീസിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.

Keywords: 235 gm gold seized in Karpur airport, Malappuram, News, Gold Seized, Karpur Airport, Police, Customs, Child Dress, Secret Message, Police Station, Kerala News.

Post a Comment