Follow KVARTHA on Google news Follow Us!
ad

Accidental Death | തെലങ്കാനയില്‍ വ്യോമസേനാ പരിശീലന വിമാനം തകര്‍ന്ന് 2 പൈലറ്റുമാര്‍ മരിച്ചു

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചനം അറിയിച്ചു Accidental Death, Air Force Trainer, Aircraft Crash, National News
ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ വ്യോമസേനാ പരിശീലന വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. എയര്‍ഫോഴ്‌സ് ട്രെയിനര്‍ വിമാനമാണ് മേദക് ജില്ലയില്‍ തകര്‍ന്നുവീണത്. പരിശീലനം നല്‍കുന്ന പൈലറ്റും പരിശീലനം നേടുന്ന പൈലറ്റുമാണ് മരിച്ചത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് എയര്‍ഫോഴ്‌സ് അകാഡമിയില്‍ (എഎഫ്എ) നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

2 Pilots died In Air Force Trainer Aircraft Crash In Telangana, Hyderabad, News, Accidental Death, Air Force Trainer, Aircraft Crash, Obituary, Probe, Rajnath Singh, National News.

പിസി 7 എംകെ II വിമാനമാണ് തകര്‍ന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പൈലറ്റുമാരുടെ കുടുംബങ്ങളെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുശോചനം അറിയിച്ചു. 'ഹൈദരാബാദിന് സമീപമുള്ള ഈ അപകടത്തില്‍ വേദനയുണ്ട്. രണ്ട് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് അത്യന്തം ദുഃഖകരമാണ്. ഈ ദുരന്ത മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്,' - എന്നും അദ്ദേഹം പറഞ്ഞു.

Keywords: 2 Pilots died In Air Force Trainer Aircraft Crash In Telangana, Hyderabad, News, Accidental Death, Air Force Trainer, Aircraft Crash, Obituary, Probe, Rajnath Singh, National News.

Post a Comment