Follow KVARTHA on Google news Follow Us!
ad

Iceberg | ഡെൽഹിയുടെ ഇരട്ടി വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല 30 വർഷത്തിന് ശേഷം മുന്നോട്ട് നീങ്ങുന്നു; ആർക്കാണ് അപകടമുണ്ടാക്കുക?

പ്രതിദിനം അഞ്ച് കിലോമീറ്റർ സഞ്ചരിക്കുന്നു Antarctic, Iceberg, A23A, Science
ലണ്ടൻ: (KVARTHA) ഏകദേശം 30 വർഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിക്കിടന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല വീണ്ടും മുന്നോട്ട് നീങ്ങുന്നു. 4,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഞ്ഞുമലയായ ഇതിന് എ23എ (A23A) എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രേറ്റർ ലണ്ടൻ, ഡെൽഹി തുടങ്ങിയ നഗരങ്ങളേക്കാൾ ഇരട്ടിയിലധികം വലിപ്പം ഇതിനുണ്ട്. നേരത്തെ അന്റാർട്ടിക്കയുടെ ഭാഗമായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ മഞ്ഞുമലയിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ കണ്ണ് ഇപ്പോൾ.

News, World, National, London, Antarctic, Iceberg, A23A, Science, Scientists, Island,  World's biggest iceberg moving beyond Antarctic waters.

1986-ൽ ഈ മഞ്ഞുമല അന്റാർട്ടിക്കയുടെ തീരത്ത് തകർന്നു, എന്നാൽ വെഡല്ല കടലിന്റെ അടിത്തട്ടിൽ ഇടിച്ച ശേഷം അവിടെ മഞ്ഞു ദ്വീപ് പോലെ കാണപ്പെടുകയും ചെയ്തു. ഇപ്പോൾ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്ന് പുറത്തുവരാൻ പോകുകയാണ്. 400 മീറ്റർ ഉയരമുള്ള എ23എ ലോകത്തിലെ പല കെട്ടിടങ്ങളെക്കാളും വലിപ്പമേറിയതാണ്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള അംബരചുംബിയായ ലണ്ടൻ ഷാർഡിന്റെ ഉയരം 310 മീറ്റർ മാത്രമാണ്. ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഉയരം 443 മീറ്ററാണ്.

അന്റാർട്ടിക്കയിലെ ഭീമൻ ഫിൽഷ്നർ ഐസ് ഷെൽഫിന്റെ ഭാഗമായിരുന്നു ഈ മഞ്ഞുമല. ഫിൽഷ്നർ ഐസ് ഷെൽഫിൽ നിന്ന് ഈ മഞ്ഞുമല വേർപെട്ടപ്പോൾ ഇവിടെ സോവിയറ്റ് ഗവേഷണ കേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ 'ഫിൽക്‌നർ ഐസ് ഷെൽഫിൽ' നിന്ന് വേർപെട്ടതിന് ശേഷം ഈ പരന്ന മഞ്ഞുമല തീരത്ത് നിന്ന് അധികം ദൂരം പോകാതെ അതിന്റെ താഴത്തെ ഭാഗം വെഡൽ കടലിന്റെ അടിത്തട്ടിൽ സ്പർശിച്ചു.

എന്നാൽ ഇപ്പോൾ, ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, മഞ്ഞുമലയുടെ സ്വാഭാവിക വളർച്ചാ ചക്രത്തിന്റെ ഭാഗമായി കടൽത്തീരത്ത് അതിന്റെ പിടി നഷ്ടപ്പെടും വിധം വലിപ്പം കുറഞ്ഞിരിക്കാമെന്നും
അത് നീങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്നും ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ എല്ല ഗിൽബെർട്ടും ഒലിവർ മാർഷും വെളിപ്പെടുത്തി. കാറ്റും കടൽ തിരമാലകളും കാരണം മഞ്ഞുമല കഴിഞ്ഞ മാസങ്ങളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി, ഇപ്പോൾ അന്റാർട്ടിക്ക് ഉപദ്വീപിന്റെ വടക്കേ അറ്റത്ത് കൂടി കടന്നുപോകുന്നതായും ഇവർ വ്യക്തമാക്കി. നിലവിലെ നിരക്കിൽ പ്രതിദിനം അഞ്ച് കിലോമീറ്റർ (മൂന്ന് മൈൽ) സഞ്ചരിക്കുന്നു.

എന്തെങ്കിലും അപകടമുണ്ടോ?

എല്ലാ മഞ്ഞുമലകളും, പ്രത്യേകിച്ച് വലിയവ, ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എ23എ യുടെ അവസ്ഥയെക്കുറിച്ച് ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സൗത്ത് ജോർജിയയിൽ മഞ്ഞുമല നിലച്ചാൽ, ദ്വീപിൽ പ്രജനനം നടത്തുന്ന ദശലക്ഷക്കണക്കിന് പെൻഗ്വിനുകൾക്കും മറ്റ് കടൽപ്പക്ഷികൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. വളരെ വലുതായതിനാൽ സമുദ്രജീവികളുടെ സാധാരണ ഭക്ഷണപാതകളെ തടസപ്പെടുത്തും.

എന്നാൽ മഞ്ഞുമലയെ ഭീഷണിയായി കണക്കാക്കുന്നത് തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഞ്ഞുമലകൾ ഉരുകുമ്പോൾ, അവയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും പുറത്തുവിടുന്നു. ഈ ധാതുക്കൾ സമുദ്ര ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനമായ ജീവജാലങ്ങൾക്ക് പോഷകങ്ങളാണ്.

Keywords: News, World, National, London, Antarctic, Iceberg, A23A, Science, Scientists, Island,  World's biggest iceberg moving beyond Antarctic waters.

Post a Comment