Follow KVARTHA on Google news Follow Us!
ad

Logo Changed | ഇന്‍ഡ്യയ്ക്ക് പകരം 'ഭാരത്'; നാഷണല്‍ മെഡികല്‍ കമീഷന്റെ ലോഗോയില്‍നിന്ന് അശോകസ്തംഭം പുറത്ത്; പകരം ഹിന്ദു ആരാധനാദൈവം ധന്വന്തരി!

ഇന്‍ഡ്യയ്ക്ക് പകരം 'ഭാരത്' National News, New Delhi News, National Medical Commission, Changed, Logo, Controversy, Health Department, Hindu, God, Ash
ന്യൂഡെല്‍ഹി: (KVARTHA) ലോഗോയില്‍ മാറ്റം വരുത്തി നാഷണല്‍ മെഡികല്‍ കമീഷന്‍. കേന്ദ്ര സര്‍കാരിന്റെ ഇന്‍ഡ്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡികല്‍ കമീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് പകരം ഹിന്ദു ആരാധനാദൈവം ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. ഇന്‍ഡ്യ എന്ന് എഴുതിയിരുന്നിടത്ത് ഭാരത് എന്നും മാറ്റി ചേര്‍ത്തിട്ടുണ്ട്. ദേശീയ മെഡികല്‍ കമീഷന്‍ വെബ്‌സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്. എന്നാല്‍, ഈ മാറ്റം സംബന്ധിച്ച് മെഡികല്‍ കമീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ലോഗോ മാറ്റത്തിനെതിരെ ആരോഗ്യമേഖലയില്‍ നിന്നടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ആരോഗ്യ രംഗത്തെ സുപ്രധാന തീരുമാനങ്ങള് എടുക്കുന്ന കമീഷന്‍ മതേതരമായും പുരോഗമനപരമായും പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ധന്വന്തരിയുടെ ചിത്രം നേരത്തെ ഉണ്ടായിരുന്നതായും ഇത് കളര്‍ ചിത്രമാക്കി മാറ്റിയതാണെന്നുമാണ് വിവാദത്തെ പിന്തുണക്കുന്നവരുടെ വാദം.

ഇന്‍ഡ്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വലിയ തോതില്‍ ചര്‍ചകള്‍ക്ക് തുടക്കമിട്ടത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്നായിരുന്നു ചേര്‍ത്തത്. കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്‌സ് അകൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.

ഇന്‍ഡ്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നത് സംബന്ധിച്ച ചര്‍ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.




Keywords: News, National, National-News, Social-Media-News, National News, New Delhi News, National Medical Commission, Changed, Logo, Controversy, Health Department, Hindu, God, Ashoka Pillar, Social Media, National Medical Commission Changed Logo.

Post a Comment