Follow KVARTHA on Google news Follow Us!
ad

Award | കേസരി നായനാർ പുരസ്കാരം മാധ്യമ പ്രവർത്തക കെ കെ ശാഹിനയ്ക്ക്

മാതമംഗലത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും Kesari Nayanar, award, KK Shahina,
കണ്ണൂർ: (KVARTHA) ആദ്യമലയാള ചെറുകഥാകൃത്തും അന്വേഷണാത്മക പത്ര പ്രവർത്തകനുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ പേരിൽ ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്കാരത്തിന് മാധ്യമ പ്രവർത്തക കെ കെ ശാഹിനെയെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാ - സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലമാണ് പുരസ്കാരം ഏർപെടുത്തിയത്.
ജോൺ ബ്രിടാസ്, ഇ പി രാജഗോപാലൻ, കെ ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്.
  



25,000 രൂപയും ശിൽപി കെ കെ ആർ വെങ്ങര രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം.
ഡിസംബർ മൂന്നാംവാരത്തിൽ മാതമംഗലത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും. അധികാരശക്തിയോട് ചേർന്ന് നിൽക്കുന്ന മാധ്യമ പക്ഷപാതിത്വത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതും പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ അതിജീവനത്തിന് പിന്തുണ നൽകുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകയാണ് കെ കെ ശാഹിനയെന്ന് ജൂറി വിലയിരുത്തി.

വാർത്താസമ്മേളനത്തിൽ ജൂറി അംഗം കെ ബാലകൃഷ്ണൻ, പുരസ്കാര സമിതിയംഗം ഡോ. ജിനേഷ്കുമാർ എരമം, സുനുകുമാർ കെ വി, പി ദാമോദരൻ, കെ പ്രീയേഷ് എന്നിവർ പങ്കെടുത്തു.

Keywords: News, Malayalam-News, Kerala-News, Kannur, Kesari Nayanar, award, KK Shahina, Kesari Nayanar award to KK Shahina

Post a Comment