Follow KVARTHA on Google news Follow Us!
ad

Longest Hair | 14 വയസ് മുതല്‍ മുറിക്കാതെ നീട്ടി വളര്‍ത്തി; ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിനസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി 46 കാരിയായ ഇന്‍ഡ്യക്കാരി; കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പെടെയുള്ള പരിചരണത്തിനായി ചെലവഴിക്കുന്നത് 3 മണിക്കൂര്‍ വരെ!

പ്രചോദനം ഹിന്ദി സിനിമകളിലെ നായികമാരില്‍ നിന്നാണെന്ന് വീട്ടമ്മ Indian Woman, Achieve, Guinness World Record, Longest Hair, Video, Actress, Uttar Prade
ന്യൂഡെല്‍ഹി: (KVARTHA) 14 വയസ് മുതല്‍ മുറിക്കാതെ നീട്ടി വളര്‍ത്തി ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിനസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി 46 കാരിയായ ഇന്‍ഡ്യക്കാരി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്മിത ശ്രീവാസ്തവയാണ് നേട്ടം കരസ്തമാക്കിയത്. ഇവരുടെ മുടിക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിനസ് വേള്‍ഡ് റെകോര്‍ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി.

ഗിനസ് വേള്‍ഡ് റെകോര്‍ഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്. കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂര്‍ വരെയാണ് ഇവര്‍ ചെലവഴിക്കാറ്. സ്മിതയ്ക്ക് മുടി കഴുകിയെടുക്കാന്‍ മാത്രം 45 മിനുറ്റ് സമയം ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.

പുറത്തിറങ്ങുമ്പോള്‍ തന്റെ മുടി ആളുകള്‍ കൗതുകത്തോടെ നിരീക്ഷിക്കുന്നത് കാണുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും ചിലര്‍ മുടി പരിചരണത്തെക്കുറിച്ച് ചോദിച്ചറിയാന്‍ തന്നെ സമീപിക്കാറുണ്ടെന്നും സ്മിത പറയുന്നു. മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താന്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവര്‍ പറയുന്നു.

1980 -കളില്‍ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്. നീളമുള്ള മുടി ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകള്‍ക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും നീളമുള്ള മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണെന്നും ലോക റെകോര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയില്‍ സ്മിത അഭിപ്രായപ്പെട്ടു.




Keywords: News, National, National-News, Social-Media-News, Indian Woman, Achieve, Guinness World Record, Longest Hair, Video, Actress, Uttar Pradesh, National News, New Delhi News, Indian Woman Achieves Guinness World Record For Longest Hair.

Post a Comment