Follow KVARTHA on Google news Follow Us!
ad

Air India | വിന്റര്‍ ഷെഡ്യൂള്‍: എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ബംഗ്ളൂറിലേക്ക് സര്‍വീസ് തുടങ്ങി

3030 രൂപ മുതലാണ് ടികറ്റ് നിരക്ക് Air India, Air India Express, Kannur Airport, Bangalore, Flight, Winter Schedule
മട്ടന്നൂര്‍: (KVARTHA) ഇന്‍ഡ്യയ്ക്കകത്ത് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ട് വിന്റര്‍ ഷെഡ്യൂളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് പ്രഖ്യാപിച്ച കണ്ണൂര്‍-ബെംഗ്ളൂറു എക്‌സ്പ്രസ് സര്‍വീസ് തുടങ്ങി. പ്രതിദിന സര്‍വീസാണ് നടത്തുന്നത്. 3030 രൂപ മുതലാണ് ടികറ്റ് നിരക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് ബെംഗ്ളൂറില്‍ നിന്നും പുറപ്പെട്ട വിമാനം വൈകുന്നേരം നാലുമണിക്ക് കണ്ണൂരിലെത്തി. 

എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസിന്റെ ബോയിങ് 737 മാക്സ് 8 വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചത്. വൈകുന്നേരം നാലരയ്ക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം 5.50ന് ബെംഗ്ളൂറില്‍ ലാന്‍ഡ് ചെയ്തു. ആദ്യദിവസം കണ്ണൂരില്‍ നിന്നും 45-പേര്‍ കണ്ണൂരില്‍ നിന്നും ബംഗ്ളൂറിലേക്കും ബംഗ്ളൂറില്‍ നിന്നും 14- പേര്‍ കണ്ണൂരിലേക്കും യാത്ര ചെയ്തു. 

News, Kerala, Kerala News, Air India, Air India Express, Kannur Airport, Bangalore, Flight, Winter Schedule, Travel, Air India Express started service from Kannur Airport to Bangalore.

കണ്ണൂരില്‍ നിന്നും ഏറ്റവും കൂടുതല്‍ റൂടുളള ബംഗ്ളൂറു ഇന്‍ഡിഗോ കണ്ണൂര്‍-ബെംഗ്ളൂറു സെക്ടറില്‍ പ്രതിദിനം മൂന്ന് സര്‍വീസ് നടത്തുന്നുണ്ട്. വിന്റര്‍ ഷെഡ്യൂളില്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ നിന്നും 11 നഗരങ്ങളിലേക്കാണ് കണക്ഷന്‍ സര്‍വീസ് നടത്തുന്നത്. ഡെല്‍ഹി, ഗോവ, ചെന്നൈ, ഭുവനേശ്വര്‍, മുംബൈ, ലക്നൗ, കൊല്‍കത, പൂനൈ, വാരണാസി, മംഗ്ളൂറു എന്നീ നഗരങ്ങളിലേക്കാണ് എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് ബംഗ്ളൂറു വഴി കണക്ഷന്‍ സര്‍വീസ് നടത്തുക. ഇതിനായി ടികറ്റ് ബുകിങ് തുടങ്ങിയിട്ടുണ്ട്. 

തിരുവനന്തപുരം, ബംഗ്ളൂര് സെക്ടറിലാണ് കണ്ണൂരില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് നേരിട്ടുളള സര്‍വീസ് നടത്തുന്നത്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് എയര്‍ ഇന്‍ഡ്യ സര്‍വീസ് പുനരാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കിയാലിനും ഇതു ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയര്‍ ഇന്‍ഡ്യാ സര്‍വീസ് പുനരാരംഭിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ ട്രാവല്‍ ഏജന്‍സികളും സജീവമായിട്ടുണ്ട്.

Keywords: News, Kerala, Kerala News, Air India, Air India Express, Kannur Airport, Bangalore, Flight, Winter Schedule, Travel, Air India Express started service from Kannur Airport to Bangalore.

إرسال تعليق