Follow KVARTHA on Google news Follow Us!
ad

Tadavu | ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ ഇടം നേടി മലയാളത്തില്‍ നിന്നുള്ള 'തടവ്'

1000 ത്തില്‍ അധികം എന്‍ട്രികളില്‍നിന്ന് 14 ചിത്രങ്ങളാണ് ലിസ്റ്റില്‍ കേറിയത് Tadavu, Malayalam Feature, Film, Cinema, Jio Mami Mumbai, Film Festival
ന്യൂഡെല്‍ഹി: (KVARTHA) അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ ഇടം നേടി മലയാളത്തില്‍ നിന്നുള്ള ഏക ചിത്രമായ 'തടവ്'. എഫ് ആര്‍ പ്രൊഡക്ഷന്‍സിന്റെയും ബഞ്ച് ഓഫ് കോകനട്‌സിന്റെയും ബാനറില്‍ ഫാസില്‍ റസാഖ്, പ്രമോദ് ദേവ് എന്നിവര്‍ നിര്‍മിച്ച് ഫാസില്‍ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'തടവ്'.

പുതുമുഖങ്ങളായ ബീന ആര്‍ ചന്ദ്രന്‍, സുബ്രഹ്മണ്യന്‍, അനിത എംഎന്‍, വാപ്പു, ഇസ്ഹാഖ് മുസാഫിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. നാല്‍പത്തിലധികം പുതുമുഖങ്ങള്‍ അഭിനയിച്ച ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത് പാലക്കാട് പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ്.

മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഫാസില്‍ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അംഗീകാരമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

സൗത് ഏഷ്യയില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി വന്ന 1000 ത്തില്‍ അധികം എന്‍ട്രികളില്‍ നിന്ന് 14 ചിത്രങ്ങളാണ് ലിസ്റ്റില്‍ കേറിയത്. മലയാളത്തില്‍ നിന്നായി മത്സര വിഭാഗത്തില്‍ തടവ് മാത്രമാണ് ഉള്‍പെട്ടിട്ടുള്ളത്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ മുംബൈയില്‍വെച്ച് നടക്കുന്ന മേളയില്‍ 70 ഭാഷകളില്‍ നിന്നായി 250 ഇല്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

കഴിഞ്ഞ വര്‍ഷം ടോവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി'യായിരുന്നു ഫെസ്റ്റിവലില്‍ ഓപണ്‍ ചിത്രം.


 
Keywords: News, National, National-News, Entertainment-News, Entertainment, Tadavu, Malayalam Feature, Film, Cinema, Jio Mami Mumbai, Film Festival, 'Tadavu' Malayalam feature film in Jio Mami Mumbai Film Festival.

Post a Comment