Follow KVARTHA on Google news Follow Us!
ad

E - Scooters | ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാം! രണ്ട് അതിവേഗ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി ഷെമ; വിലയും സവിശേഷതകളും അറിയാം

വിപണിയിൽ കടുത്ത മത്സരം നൽകുമെന്ന് വിലയിരുത്തൽ E - Scooters, Automobile, Vehicle, ദേശീയ വാർത്തകൾ, Lifestyle
ന്യൂഡെൽഹി: (www.kvartha.com) ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഷെമ ഇലക്ട്രിക് (Shema) ഇന്ത്യൻ വിപണിയിൽ ഈഗിൾ പ്ലസ് (Eagle+), ടഫ് പ്ലസ് (TUFF+) എന്നീ പേരുകളിൽ അതിവേഗ ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. ഹീറോ ഇലക്ട്രിക് ഒപ്റ്റിമ, ആംപിയർ തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത മത്സരം നൽകാൻ ഷെമ ഇലക്ട്രിക്കിന്റെ ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും കഴിയുമെന്നാണ് വിലയിരുത്തുന്നത്.

News, New Delhi, National, E - Scooters, Automobile, Vehicle, Lifestyle, Shema Electric launches new range of high-speed electric scooters.

വില

ഈഗിൾ പ്ലസിന്റെ വില 1.17 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). അതേസമയം ടഫ് പ്ലസിന്റെ അൽപം ലാഭകരമാണ്. 1.4 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ സിഎക്‌സ് 5.0 (1.3 ലക്ഷം രൂപ), ആമ്പിയറിന്റെ മാഗ്നസ് എക്‌സ് (എക്‌സ്-ഷോറൂം 98,900 രൂപ), ഒകായയുടെ ഫാസ്റ്റ് എഫ്2എഫ് (എക്‌സ് ഷോറൂം 93,990 രൂപ) എന്നിവയുമായാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ മത്സരിക്കുന്നത്.

സവിശേഷതകൾ

ബ്ലൂടൂത്ത് സ്പീക്കർ, ആന്റി തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട്, സെൻട്രൽ ലോക്കിംഗ് സിസ്റ്റം തുടങ്ങിയ അധിക ഫീച്ചറുകളോടെയാണ് രണ്ട് സ്കൂട്ടറുകളും സജ്ജീകരിച്ചിരിക്കുന്നത്. സൺ മൊബിലിറ്റിയുടെ ഐപി67 (IP67) വാട്ടർപ്രൂഫ് സ്വാപ്പബിൾ ബാറ്ററിയാണ് ഈഗിൾ പ്ലസിന്റെ പ്രത്യേകത.

ഈഗിൾ പ്ലസിന് 21 കിലോ വാട്ട് ബാറ്ററിയാണുള്ളത്. ഐപി67 വാട്ടർ പ്രൂഫ് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്ക് നൽകിയിരിക്കുന്നു, ഇത് ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ റേൻജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടഫ് പ്ലസിന് നാല് കിലോ വാട്ട് എൽഎഫ്‌പി ഐപി67വാട്ടർ പ്രൂഫ് ബാറ്ററി പാക്കുണ്ട്. ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് നൽകാൻ ഇതിന് കഴിയുമെന്ന് കമ്പനി പറയുന്നു. ടഫ് പ്ലസിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 60 കിലോമീറ്ററും ഈഗിൾ പ്ലസിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 50 കിലോമീറ്ററുമാണ്.

ഊർജ കാര്യക്ഷമത, സുസ്ഥിരത, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിൽ ഊന്നൽ നൽകി ഇന്ത്യൻ വാഹന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനായി ഷെമ ഇലക്ട്രിക് തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് സ്ഥാപകനും സിഇഒയുമായ യോഗേഷ് കുമാർ ലാത്ത് പറഞ്ഞു.

Keywords: News, New Delhi, National, E - Scooters, Automobile, Vehicle, Lifestyle, Shema Electric launches new range of high-speed electric scooters.
< !- START disable copy paste -->

إرسال تعليق