Follow KVARTHA on Google news Follow Us!
ad

E-Vehicles | ഇ-വാഹനങ്ങൾ ഉപഭോക്താവിന് കെണിയൊരുക്കുന്നോ? സബ്സിഡി കൊടുക്കാതെ സർകാരും പിൻവലിയുന്നു

വേണം അടിയന്തര മാറ്റങ്ങൾ, E-Vehicles, Automobile, Subsidy, Govt Tax, ദേശീയ വാർത്തകൾ
/ ഭാമനാവത്ത്

കണ്ണൂർ: (www.kvartha.com) അനുദിനം കൂടി കൊണ്ടിരിക്കുന്ന ഇന്ധന വിലവർധനവ് താങ്ങാനാവത്തവരാണ് പൊതുവെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത്. കേരളത്തിൽ ഒരു വർഷം ഒരു ലക്ഷം വരെ ഇലക്ട്രിക് വാഹനങ്ങൾ റോഡിലിറങ്ങുന്നുണ്ട്. പ്രമുഖ കംപനികളെല്ലാം അവരുടെ ഇ വാഹനങ്ങൾ സ്കൂടറായും കാറായുമെക്കെ വിപണിയിലിറങ്ങിയിട്ടുണ്ട്. എന്നാൽ ഇൻഡ്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ സാന്നിധ്യമറിയിക്കുമ്പോഴും തുടക്കത്തിൽ കാണിച്ച പ്രോത്സാഹനം കേന്ദ്ര സർകാർ കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

E-Vehicles, Automobile, Subsidy, Govt Tax, Charging Station, Mileage, E-Scooter, Road Tax, E-Car, Ongoing crisis in e-vehicles.

നേരത്തെ ഇ-വാഹനങ്ങൾ വാങ്ങുമ്പോൾ ലഭിച്ചിരുന്ന 30 ശതമാനം സബ്സിഡി, റോഡ് ടാക്സിൽ ഇളവ്, കാർബൺ വിമുക്ത പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കുള്ള പ്രത്യേക പരിഗണന, ബജറ്റിൽ വിലക്കുറവ് ഇതൊന്നും ഇ വാഹന വിപണിയിൽ ഇപ്പോഴില്ല. അതുകൊണ്ടു തന്നെ പെട്രോൾ വാഹനത്തെക്കാൾ കൂടിയ വില ഉപഭോക്താവ് ഇ-വാഹനങ്ങൾക്കു നൽകേണ്ടി വരികയും കുറച്ചു കാലത്തേക്കു മാത്രം ഉപയോഗിക്കേണ്ടിയും വരുന്നു.

പണം കൊടുത്തു വാങ്ങിയവർ പെരുവഴിയിൽ

മുകളിൽ സൂചിപിച്ചതു പോലെ പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 25 ശതമാനം അധിക വിലയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകേണ്ടിവരുന്നത്. സാധാരണ ഇരുചക്ര വാഹനങ്ങൾക്ക് 1.40 മുതൽ 1.90 ലക്ഷം വരെയാണ് വില. എന്നാൽ സാധാരണ ഇന്ധനത്തിൽ ഓടുന്ന സ്കൂടറിന് 1.6 ലക്ഷം മുതൽ 1.13 വരെയും ബൈകുകൾക്ക് 1.5 ലക്ഷം വരെയും മാത്രമേ പരമാവധി വിലയുള്ളു. ഇ വാഹനങ്ങളുടെ കടന്നു വരവിൽ മങ്ങലേറ്റ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബെയ്സ് മോഡൽ 2.25 ലക്ഷത്തിന് കിട്ടുമ്പോഴാണ് ഈ വാഹനങ്ങളുടെ കൊള്ളയടിക്കൽ . ഇനി ഇത്രയും പണം കൊടുത്തു വാങ്ങിയാലും അതിന്റെ ഗുണം കിട്ടുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

അതിന് പ്രധാന കാരണങ്ങളിലൊന്ന് ലിഥിയം ബാറ്ററിയുടെ പവർ കുറയുന്നതാണ്. വാങ്ങുമ്പോൾ ലഭിക്കുന്ന മൈലേജ് ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ കുറയുകയും ഒരു തവണത്തെ ചാർജിന് കിട്ടുന്ന 110 മൈലേജ് 40-50 ആയി മാറുകയും ചെയ്യും. ചുരുക്കത്തിൽ ഒരു ലക്ഷത്തിന് മുകളിൽ കൊടുത്ത് ഇലക്ട്രിക് വാഹനങ്ങൾ വഴിയിൽ കിടക്കുകയും വാങ്ങിയവർ ഉന്തി നടക്കേണ്ട അവസ്ഥയുമുണ്ടാകും. ഈ അനുഭവം ഇല്ലാത്ത ഇലക്ട്രിക് സ്കൂടർ ദാതാക്കൾ വളരെ കുറവ് മാത്രമാണ്. അതുകൊണ്ടു തന്നെ തങ്ങളെ പെരുവഴിയിലാക്കുന്ന ഇ-വാഹനങ്ങൾ ഒഴിവാക്കുകയെന്ന തീരുമാനത്തിലെത്തുകയാണ് പലരും ചെയ്യുന്നത്. റീസെയിൽ വാല്യു തീരെയില്ലാത്ത ഇ-വാഹനങ്ങൾ ആക്രി കടയിൽ കൊടുക്കാനെ പറ്റൂകയുള്ളുവെന്നത് മറ്റൊരു ആക്ഷേപം.

ചാർജിങ് സ്റ്റേഷനുകൾ പേരിന് മാത്രം

കണ്ണൂർ നഗരത്തിൽ ഇലക്ട്രിക് സ്കൂടറുകൾക് ചാർജ് ചെയ്യാൻ കെ എസ് ഇ ബിയുടെ അഞ്ചോ ആറോ സ്റ്റേഷനുകൾ ഉണ്ടെങ്കിലും മറ്റിടങ്ങളിൽ അങ്ങനെയല്ല സ്ഥിതി. മലയോരങ്ങളിൽ തീരെയില്ലെന്നു പറയാം തീരപ്രദേശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തിൽ എപ്പോൾ ചാർജ് തീരുമെന്നു അറിയാതെ ഇട്ടാവട്ടത്തിൽ ചുറ്റികളിക്കേണ്ടി വരികയാണ് ഇലക്ട്രിക് സ്കൂടർ ഓടിക്കുന്നവർ.
'Charging Mode' എന്ന മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്തു ഇലക്ട്രിക് പോസ്റ്റിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തു വേണം ചാർജ് ചെയ്യാൻ. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അധിക നിരക്കാണ് നൽകേണ്ടി വരുന്നത്. ഗാർഹിക ചാർജിങിന് മൂന്ന് രൂപ കൊടുക്കേണ്ടിവരുമ്പോൾ യൂനിറ്റിന് 5.60 രൂപ കെ എസ് ഇ ബി പോസ്റ്റിൽ ചാർജ് ചെയ്യുന്നയാൾ കൊടുക്കേണ്ടി വരുന്നു.

വാങ്ങിയാൽ പെട്ടു!

മെറ്റലും ഫൈബറും ഉപയോഗിച്ചുള്ള നിർമിതികളാണ് ഇ-വാഹനങ്ങളിൽ പലതിന്റെയും. മൈലേജ് കൂട്ടാനുള്ള സൂത്ര വിദ്യയാണിത് അതുകൊണ്ടു തന്നെ നിരന്തരം വർക് ഷോപ് പണിയെടുക്കേണ്ടി വരുന്നത് മൂലം ഉപഭോക്താവിന് കീശയിൽ നിന്നും കാശേറെ ചെലവാകുന്നു. സർവീസ് പരിധി കഴിഞ്ഞവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. ഇ-സ്കൂടറിന്റെ സർവീസെന്നാൽ ബാറ്ററിയിൽ അധിഷ്ഠിതമാണ്. എന്നാൽ മൈലേജ് കൂട്ടി കിട്ടുന്നതിനായി തകര സാധനങ്ങൾ കൊണ്ടു ബോഡിയുണ്ടാക്കുന്ന പ്രവണതകൾ ചില കംപനികൾ അനുവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ ഇത്തരം നോൺ ബ്രാൻഡഡ് സ്കൂടറുകൾ വാങ്ങിയവരിൽ പലരും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ പ്രതിസന്ധിയിലാണ്. ഒരു ബ്രാൻഡഡ് ഇലക്ട്രികൽ സ്കൂടറിന്റെ ബാറ്ററിക്ക് വില 25,000 മുതൽ 50,000 രൂപ വരെയാണ്. അതു മാറ്റിയാൽ വണ്ടി ഫ്രഷായി ഓടിക്കാമെന്നു പറയുന്ന കംപനിക്കാർ പൊടിഞ്ഞും ദ്രവിച്ചും ഇളകുകയും ചെയ്യുന്ന ബോഡിയുടെ കാര്യം പറയുന്നേയില്ല.

പറയാനുണ്ട് ബാറ്ററി മാഹാത്മ്യം

സാധാരണയായി ഇ-വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ലിഥിയം ബാറ്ററിയാണ്. നാം സ്മാർട് ഫോണുകളിൽ ഉപയോഗിക്കുന്നതിന്റെ വകഭേദമാണ് ഇത്. ഇൻഡ്യ ഇ വാഹനങ്ങൾക്കായി ജർമനിയിൽ നിന്നും മറ്റും ഇറക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും ലിഥിയം ശേഖരമുണ്ടെങ്കിലും വ്യാപകമായ മൈനിങ് ഇതുവരെ തുടങ്ങിയിട്ടില്ല. കാശ്മീരിൽ ലിഥിയത്തിന്റെ വൻ ശേഖരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുണങ്ങളും ദോഷങ്ങളും ഏറെ അടങ്ങിയതാണ് നാം ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി. ഏറെക്കാലത്തെ ഉപയോഗത്തിനു ശേഷം സെൽ നിർജീവമാവാൻ തുടങ്ങുമെന്നതാണ് വലിയ ദോഷം. എന്നാൽ തുടക്കത്തിൽ നല്ല പവർ ഈ ബാറ്ററി നൽകുമെങ്കിലും പിന്നീട് ദുർബലമാകുന്നതാണ് അനുഭവം. ഇ-സ്കൂടറുകൾ കയറ്റത്തിൽ നിന്നു പോകുന്നത് ഇതു കാരണമാണ്.

വേണം അടിയന്തര മാറ്റങ്ങൾ

ഇലക്ട്രിക് വാഹനങ്ങൾ സോളാർ എനർജിയിലൂടെ ചാർജ് ചെയ്യുന്നത് രാജ്യത്തിന്റെ ഊർജ പ്രതിസന്ധി കുറയാനിടയാക്കും. ഒരു സ്കൂടറിൽ രണ്ട് ബാറ്ററികൾ ഉപയോഗിക്കുകയും ഒന്നിന്റെ ചാർജ് തീർന്നാൽ മറ്റേത് മാറ്റി ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കുന്നത് യാത്രക്കാരെ പെരുവഴിയിലാക്കില്ല. മാത്രമല്ല വാഹനം ഓടുമ്പോൾ ബാറ്ററികൾ സ്വയം മോടോർ ഉപയോഗിച്ചു റീചാർജാവുന്നത് ഓടിക്കുന്നവർക്ക് അനുഗ്രഹമായി മാറും. ഡെൽഹിയിലൊക്കെ അന്തരീക്ഷമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ കാർബൺ വിമുക്ത ഇ വാഹനങ്ങൾ റോഡിലിറങ്ങേണ്ടത് അനിവാര്യമാണ്. ലോകത്തിന്റെ മാറ്റം നമ്മുടെ രാജ്യവും ഉൾകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുവാങ്ങുന്നവർക്ക് അനുഗുണമാക്കി കൊണ്ടു 30ശതമാനം സബ്സിഡി നിലനിർത്താനും റോഡ് ടാക്സ് ഗണ്യമായി കുറയ്ക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.

E-Vehicles, Automobile, Subsidy, Govt Tax, Charging Station, Mileage, E-Scooter, Road Tax, E-Car, Ongoing crisis in e-vehicles.

Keywords: E-Vehicles, Automobile, Subsidy, Govt Tax, Charging Station, Mileage, E-Scooter, Road Tax, E-Car, Ongoing crisis in e-vehicles.

Post a Comment