Follow KVARTHA on Google news Follow Us!
ad

Vande Bharat | ട്രെയിന്‍ ദുരന്തത്തിനുശേഷം അതേ പാതയിലൂടെ കടന്നുപോയി ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; കൈവീശി റെയില്‍വേ മന്ത്രി

വേഗത കുറച്ചായിരുന്നു യാത്ര Vande Bharat High-Speed Train, Odisha Rail Tragedy Site, Railway Minister, National News, മലയാളം-വാർത്തകൾ
ബാലസോര്‍: (www.kvartha.com) ഒഡീഷയിലെ ബാലസോറില്‍ 275 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ ദുരന്തത്തിനു ശേഷം ഇത് ആദ്യമായി, അതേ പാതയിലൂടെ വന്ദേ ഭാരത് എക്‌സ്പ്രസ് കടത്തിവിട്ടു. ഇവിടെ ഗതാഗതം പുനസ്ഥാപിച്ച ശേഷം തിങ്കളാഴ്ച രാവിലെയാണ് ആദ്യത്തെ വന്ദേ ഭാരത് കടത്തിവിട്ടത്. ഹൗറ പുരി വന്ദേ ഭാരതാണ് അപകടമുണ്ടായ പാതയിലൂടെ സഞ്ചരിച്ചത്.

വേഗത കുറച്ചായിരുന്നു ട്രെയിന്‍ ഇതുവഴി കടന്നുപോയത്. രാവിലെ 9.30നാണ് വന്ദേ ഭാരത് അപകടമുണ്ടായ ബഹനാഗ ബസാര്‍ സ്റ്റേഷന്‍ കടന്നുപോയത്. ഈ സമയം അപകട സ്ഥലത്ത് ഉണ്ടായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വന്ദേ ഭാരത് കടന്നു പോകുമ്പോള്‍ ലോകോ പൈലറ്റുമാരെ കൈവീശി കാണിച്ചു.

ട്രെയിന്‍ അപകടമുണ്ടായ ബഹനാഗ ബസാറില്‍ രണ്ടു പാളങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്നും ഗതാഗതം വീണ്ടും ആരംഭിച്ചതായും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തരയ്ക്കു ശേഷമാണ് അപകട മേഖലയിലൂടെ ആദ്യ ട്രെയിന്‍ കടന്നുപോയത്. പാളംതെറ്റിയ കോചുകള്‍ കഴിഞ്ഞദിവസം പുലര്‍ചെയോടെ നീക്കം ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം ഏറക്കുറെ പൂര്‍ത്തിയായതായി ദേശീയ ദുരന്തനിവാരണ സേന (NDRF) അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്.

Watch: 1st Vande Bharat High-Speed Train Crosses Odisha Rail Tragedy Site, Odisha, News, Train Crash, Railway Minister, Ashwini Vaishnav, Vande Bharat, Loco Pilot, Accident Place, National.

Keywords: Watch: 1st Vande Bharat High-Speed Train Crosses Odisha Rail Tragedy Site, Odisha, News, Train Crash, Railway Minister, Ashwini Vaishnav, Vande Bharat, Loco Pilot, Accident Place, National. 

Post a Comment