Follow KVARTHA on Google news Follow Us!
ad

Temple Sealed | ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്‌നാട്ടില്‍ ക്ഷേത്രം അടച്ചുപൂട്ടി

തീരുമാനം പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ Tamil Nadu, Temple Sealed, Dalits Denied Entry
ചെന്നൈ: (www.kvartha.com) ദളിതര്‍ക്ക് പ്രവേശനം വിലക്കിയ സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മന്‍ ക്ഷേത്രം അടച്ചു. പ്രദേശത്ത് ദളിതരും സവര്‍ണരുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അധികൃതര്‍ ക്ഷേത്രം അടച്ചുപൂട്ടിയത്.

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചത് ഈ വര്‍ഷം ഏപ്രിലിലാണ്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ പല ചര്‍ചകള്‍ നടത്തിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. ദളിത് വിഭാഗത്തില്‍ പെട്ട ഒരാള്‍ ഏപ്രിലില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ സവര്‍ണ ജാതിക്കാര്‍ എതിര്‍ത്തു. പിന്നീട് ദളിതരെ അമ്പലത്തില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂപപ്പെട്ടത്. 

Chennai, News, National, Temple, Tamil Nadu, Sealed, Dalits, Entry, Tamil Nadu temple sealed amid row over Dalits denied entry.

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റ് പാര്‍ടി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് വില്ലുപുരം എംപി ഡി രവികുമാര്‍ കളക്ടറിന് നിവേദനം നല്‍കി.

Keywords: Chennai, News, National, Temple, Tamil Nadu, Sealed, Dalits, Entry, Tamil Nadu temple sealed amid row over Dalits denied entry.

Post a Comment