Follow KVARTHA on Google news Follow Us!
ad

N Haridas | കണ്ണൂര്‍ നഗരത്തിലെ ലോറി ഡ്രൈവറുടെ കൊലപാതകത്തിന് ഉത്തരവാദി ആഭ്യന്തരവകുപ്പെന്ന് എന്‍ ഹരിദാസ്

അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസ് തയാറാകണം N Haridas, Home Department, Allegation, Murder Case, Police, Kerala News
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരം സാമൂഹ്യ വിരുദ്ധരുടെയും ലഹരി വില്‍പനക്കാരുടെയും കേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണ് തിങ്കളാഴ്ച പുലര്‍ചെ ജിന്റോ എന്ന ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവമെന്നും നഗരത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിച്ചേരുന്നവര്‍ക്കും സുരക്ഷയൊരുക്കാന്‍ പൊലീസ് തയാറാവണമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെയും ടൗണ്‍ പൊലീസ് സ്റ്റേഷന്റെയും മൂക്കിന് താഴെയാണ് സംഭവം നടന്നത്. അടിക്കടി ഇത്തരം സംഭവങ്ങള്‍ നഗരത്തില്‍ ആവര്‍ത്തിക്കുകയാണ്. നഗരത്തിലെത്തുന്ന ജനങ്ങളും പ്രദേശവാസികളും അക്ഷരാര്‍ഥത്തില്‍ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. അക്രമങ്ങളും പിടിച്ചുപറിക്കേസുകളും ദിനം പ്രതി വര്‍ധിക്കുമ്പോഴും പൊലീസ് നിസംഗതപാലിക്കുകയാണ്.

ഇന്റലിജന്‍സ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും ശക്തമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭ്യന്തര വകുപ്പാണ് കൊലപാതകത്തിന് ഉത്തരവാദി. ലോറി ഡ്രൈവറുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുത്തേറ്റയാള്‍ ഒരു മണിക്കൂറിലധികം റോഡില്‍ കിടന്നിട്ടും പൊലീസ് പട്രോളിംഗ് സംവിധാനത്തെക്കുറിച്ച് ആലോചിക്കണം.

N Haridas says Home Department is responsible for murder of lorry driver in Kannur city, Kannur, News, Politics, Allegation, Murder Case, Lorry Driver, Compensation, Chief Minister, Pinarayi Vijayan, Kerala

പൊലീസിലെ ഒരു വിഭാഗത്തിലുള്ളവരുമായി സാമൂഹ്യ വിരുദ്ധര്‍ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാത്രി കാലങ്ങളില്‍ മാഫിയ സംഘം ശക്തമാണ്. ഇവര്‍ക്കെതിരെ നടപടി എടുക്കണം. രാഷട്രീയക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും ആഭ്യന്തര വകുപ്പിനും അതിന് നേതൃത്വം നല്‍കുന്ന ജില്ലക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനുമാണ് കണ്ണൂര്‍ നഗരത്തിന്റെ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

Keywords: N Haridas says Home Department is responsible for murder of lorry driver in Kannur city, Kannur, News, Politics, Allegation, Murder Case, Lorry Driver, Compensation, Chief Minister, Pinarayi Vijayan, Kerala. 

Post a Comment