Follow KVARTHA on Google news Follow Us!
ad

Jailed | 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അയല്‍വാസിക്ക് 6 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും

തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെതാണ് വിധി Jailed, Court, Molestation, Complaint, Child Line, Kerala News, മലയാളം വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അയല്‍വാസിക്ക് ആറു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജ് ആജ് സുദര്‍ശന്‍ വിധിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണം.

സംഭവം ഇങ്ങനെ:


2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെലിവിഷന്‍ പരിപാടി കാണാന്‍ പോയ അനുജത്തിയെ വിളിക്കാന്‍ ചെന്നപ്പോഴാണ് പീഡന ശ്രമം നടന്നത്. കുട്ടിയുടെ അനുജത്തി സമീപത്തുള്ള പ്രതിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയതായിരുന്നു. ഈ സമയം പ്രതി വീടിനു മുന്നില്‍ ഇരിക്കുകയായിരുന്നു. കുട്ടി തിരിച്ചിറങ്ങിയപ്പോള്‍ പ്രതി കടന്ന് പിടിച്ചു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് പറഞ്ഞു. അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും അയാള്‍ അസഭ്യം വിളിച്ചു.

Man sentenced to 6 years in prison for molesting 15-year-old, Thiruvananthapuram, News, Police, Court, Judge, Child Line,  Molestation, Minor Girl, Kerala

തുടര്‍ന്ന് വീട്ടിലേക്ക് പോയ കുട്ടി ജോലി കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അവര്‍ പൂജപ്പുര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. ആര്‍ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. പൂജപ്പുര എസ് ഐമാരായിരുന്ന അനൂപ് ചന്ദ്രന്‍, പ്രവീണ്‍ വിപി എന്നിവരാണ് കേസ് അന്വേഷിച്ചത്.

Keywords: Man sentenced to 6 years in prison for molesting 15-year-old, Thiruvananthapuram, News, Police, Court, Judge, Child Line,  Molestation, Minor Girl, Kerala. 

Post a Comment