Follow KVARTHA on Google news Follow Us!
ad

Sunny Joseph | പൂളക്കുറ്റി ഉരുള്‍പൊട്ടല്‍ ദുരന്തം: കനത്ത നാശനഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയ തോതിലെങ്കിലും നഷ്ടപരിഹാരം നല്‍കാനുള്ള പ്രത്യേക പാകേജ് അനുവദിച്ച മന്ത്രിസഭ തീരുമാനത്തിന് നന്ദിയെന്ന് സണ്ണി ജോസഫ് എംഎല്‍എ

'കാലതാമസം ഉണ്ടായപ്പോള്‍ വീണ്ടും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു' Landslide Disaster, Sunny Joseph MLA, Cabinet, Heavy Damage
കണ്ണൂര്‍: (www.kvartha.com) പൂളക്കുറ്റി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയ തോതിലെങ്കിലും നഷ്ടപരിഹാരം നല്‍കാനുള്ള പ്രത്യേക പാകേജ് അനുവദിച്ച മന്ത്രിസഭ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് സണ്ണി ജോസഫ് എംഎല്‍എ. ഈ തീരുമാനം എടുക്കുന്നതില്‍ ഗവണ്‍മെന്റ് വലിയ കാലതാമസമാണ് വരുത്തിയിട്ടുള്ളത്, സര്‍കാരിന്റെ കടമ നിര്‍വഹിക്കുന്നതിലുണ്ടായ കാലതാമസം ജനപ്രതിനിധി എന്ന നിലയില്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സമയത്ത് തിരുവനന്തപുരത്തായിരുന്നു. 

താന്‍ പിറ്റേന്ന് രാവിലെ കണ്ണൂരിലെത്തി നേരെ നെടുംപുറം ചാലിലേയ്ക്ക് പോയി നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടെ അന്നേ ദിവസം എഡിഎം വിളിച്ചു കൂട്ടിയ മീറ്റിംഗില്‍ തന്നെ പ്രത്യേക പാകേജിന് എംഎല്‍എ എന്ന നിലയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

Kannur, News, Kerala, MLA, Landslide Disaster: Sunny Joseph MLA appreciates Cabinet for compensation to those who suffered heavy damage.

അന്ന് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ സുധാകരന്‍ എംപി, ശൈലജ ടീച്ചര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പൂളക്കുറ്റി പള്ളി ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സാധാരണ കൊടുക്കുന്ന നഷ്ടപരിഹാരം പോരായെന്നും ഏറ്റവും വേഗത്തില്‍ സ്പെഷ്യല്‍ പാകേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയും, മന്ത്രി ഉള്‍പെടെ ഈആവശ്യം അംഗീകരിക്കുകയും ചെയ്തതാണെന്നും എംഎല്‍എ പറഞ്ഞു.

പിന്നീട് ഈ കാര്യം മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും നിവേദനം ആയി ഏറ്റവും ആദ്യം നല്‍കിയതും എംഎല്‍എ എന്ന നിലയില്‍ എന്റെ കടമ നിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ്. ആയതിന് കാലതാമസം ഉണ്ടായപ്പോള്‍ വീണ്ടും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. നിയമസഭയില്‍ ഈ വിഷയം പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെ ഉയര്‍ത്തി, പ്രത്യേക സബ്മിഷനായിട്ടുന്നയിച്ചു. അന്ന് മന്ത്രി പരിഗണിക്കുമെന്ന് പറഞ്ഞു, പിന്നീട് മന്ത്രിമാരെ നേരില്‍ കണ്ടും മുഖ്യമന്ത്രിയെ കണ്ടും, ജില്ല വികസനസമിതി യോഗത്തിലും, താലൂക്ക് വികസന സമിതിയുടെ പ്രമേയമായിട്ടും ഈ വിഷയം ഞാന്‍ തന്നെ പലവട്ടം ഗവണ്‍മെന്റില്‍ ഉയര്‍ത്തിയിരുന്നു. 

ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ പ്രഖ്യാപനം ഉണ്ടാകാത്തപ്പോള്‍ പൂളക്കുറ്റിയിലും പിന്നീട് കൊളക്കാടും നടന്ന ജനകീയ സമരങ്ങളിലും പങ്കാളിയാവുകയും കാര്യങ്ങള്‍ ആവര്‍ത്തിച്ച് സര്‍കാാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈകിയാണെങ്കിലും ഇതൊരു വലിയ കാര്യമല്ല, ഒരു വീട് പോയവര്‍ക്ക് നാല് ലക്ഷം രൂപ എന്നത് ചെറിയ ഒരു സംഖ്യയാണ്, അത്രയെങ്കിലും കൊടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറായതിന് പ്രത്യേകമായ ചാരിതാര്‍ഥ്യമുണ്ടെന്നും സണ്ണി ജോസഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Keywords: Kannur, News, Kerala, MLA, Landslide Disaster: Sunny Joseph MLA appreciates Cabinet for compensation to those who suffered heavy damage.

Post a Comment