Follow KVARTHA on Google news Follow Us!
ad

Vacation | അധ്യാപക സംഘടനകളുടെ എതിര്‍പ്പ്; സ്‌കൂളുകളിലെ മധ്യവേനല്‍ അവധി മാര്‍ച് 31ന് തന്നെ ആരംഭിക്കും

അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തുകയും ചെയ്തു Education, Summer Vacation, Teachers, Meeting, V Sivankutty, Kerala News, മലയാളം വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) സ്‌കൂളുകളിലെ മധ്യവേനല്‍ അവധി മാര്‍ച് 31ന് തന്നെ ആരംഭിക്കുമെന്ന് സര്‍കാര്‍ അറിയിച്ചു. ഏപ്രില്‍ ആറിന് അവധി തുടങ്ങാനുള്ള തീരുമാനം സര്‍കാര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്ക് മധ്യവേനല്‍ അവധി ഏപ്രില്‍ ആറു മുതല്‍ ആയിരിക്കുമെന്ന് സ്‌കൂള്‍ തുറക്കലിനോട് അനുബന്ധിച്ചുള്ള സംസ്ഥാന പ്രവേശനോത്സവ വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ജൂണ്‍ ഒന്നിന് തന്നെ വിദ്യാലയങ്ങള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

പഠനദിവസങ്ങള്‍ 210 ദിവസം ആക്കി ഉയര്‍ത്തുന്നതിനുവേണ്ടിയാണ് രണ്ടു മാസം നീളുന്ന മധ്യവേനല്‍ അവധിയിലെ ആദ്യ ആഴ്ച കൂടി പ്രവൃത്തി ദിവസമാക്കിയത്. ഇതോടെ, മധ്യവേനല്‍ അവധി ഏഴ് ആഴ്ചയായി ചുരുങ്ങുന്ന സാഹചര്യം ഉണ്ടായി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് അധ്യാപക സംഘടനകളുമായി മന്ത്രി വി ശിവന്‍കുട്ടി നടത്തിയ ചര്‍ചയിലാണ് പുതിയ തീരുമാനം. ഏപ്രില്‍ ആറിന് അവധി തുടങ്ങാനുള്ള തീരുമാനത്തെ അധ്യാപക സംഘടനകള്‍ എതിര്‍ത്തതോടെയാണ് സര്‍കാരിന് തീരുമാനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നത്.

ഈ അധ്യയന വര്‍ഷം 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും അതിനൊപ്പം വേനല്‍ അവധികാലത്തെ അഞ്ച് ദിവസങ്ങള്‍ കൂടി ചേര്‍ത്താണ് 210 പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (KER) വേനല്‍ അവധിയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും കോടതി വിധികള്‍ സര്‍കാര്‍ മുഖവിലയ്‌ക്കെടുക്കണമെന്നും സംഘടനകള്‍ നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കിയതോടെ സര്‍കാര്‍ വഴങ്ങി.

2023-24 അകാഡമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തുകയും ചെയ്തു. യോഗത്തില്‍ അധ്യാപക സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചാണ് 210 സ്‌കൂള്‍ പഠന ദിവസങ്ങള്‍ എന്നത് 205 പഠനദിവസങ്ങളാക്കി നിജപ്പെടുത്തിയത്. മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വേണം എന്നു നിര്‍ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ അഞ്ചു ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

Kerala Government revokes decision to increase academic year instructional days to 210, Thiruvananthapuram, News, Education, Meeting, Summer Vacation, Teachers, V Sivankutty, Students, Court Order, Kerala

2022-23 അകാഡമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലന്‍ഡറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അകാഡമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അകാഡമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.

Keywords: Kerala Government revokes decision to increase academic year instructional days to 210, Thiruvananthapuram, News, Education, Meeting, Summer Vacation, Teachers, V Sivankutty, Students, Court Order, Kerala.

Post a Comment