Follow KVARTHA on Google news Follow Us!
ad

Recruitment | ജോലി അന്വേഷിക്കുകയാണോ? ഡെല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയില്‍ മികച്ച അവസരം; 600 ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായറിയാം

അവസാന തീയതി ജൂലൈ രണ്ട് DDA Recruitment, Vacancies, Jobs, Govt. Jobs, തൊഴില്‍ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അടക്കം വിവിധ തസ്തികകളിലേക്ക് നിയമനത്തിന് ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (DDA) വിജ്ഞാപനം പുറപ്പെടുവിച്ചു. 687 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ജൂലൈ രണ്ടിന് മുമ്പായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍ എട്ട് അടിസ്ഥാനത്തില്‍ പ്രതിമാസ ശമ്പളം ലഭിക്കും.
    
DDA Recruitment, Vacancies, Jobs, Govt. Jobs, DDA Recruitment 2023, Government of India, DDA Recruitment 2023 for 687 Vacancies open, Check posts, eligibility, salary and how to apply.

പ്രധാന തീയതികള്‍:

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്ന തീയതി: ജൂണ്‍ 6
രജിസ്‌ട്രേഷന്റെ അവസാന തീയതി: ജൂലൈ 2
ഓണ്‍ലൈന്‍ പരീക്ഷ: ഓഗസ്റ്റ് - സെപ്റ്റംബര്‍

ഒഴിവ് വിശദാംശങ്ങള്‍

അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍: 51
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍: 125
ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്: 9
ലീഗല്‍ അസിസ്റ്റന്റ്: 15
നായിബ് തഹസില്‍ദാര്‍: 4
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍): 236
സര്‍വേയര്‍: 13
പട്വാരി: 40
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 194

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ - ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) / കമ്പനി സെക്രട്ടറി (സിഎസ്) / ഐസിഡബ്ല്യുഎ / മാസ്റ്റര്‍ ഇന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ / എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്ന് തത്തുല്യ യോഗ്യത. എം.കോം തത്തുല്യ യോഗ്യതയായി പരിഗണിക്കുന്നതല്ല.

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ - ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവീണ്യം.

ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് - അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം

ലീഗല്‍ അസിസ്റ്റന്റ് - അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ റെഗുലര്‍ ബിരുദം (ബാറില്‍ രജിസ്ട്രേഷനും കോടതികളില്‍ ഹാജരാകാനും അര്‍ഹതയുള്ള) അല്ലെങ്കില്‍ തത്തുല്യവും ബാറില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ഔദ്യോഗിക അറിയിപ്പില്‍ യോഗ്യത, പ്രായപരിധി എന്നിവ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസായി 1000 രൂപ അടക്കണം. പട്ടികജാതി, പട്ടികവര്‍ഗം, പിഡബ്ല്യുബിഡി, വിമുക്തഭടന്മാര്‍, വനിതകള്‍ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ dda(dot)gov(dot)in ഓണ്‍ലൈന്‍ മോഡ് വഴി അപേക്ഷിക്കാം. മറ്റൊരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല.

Keywords: DDA Recruitment, Vacancies, Jobs, Govt. Jobs, DDA Recruitment 2023, Government of India, DDA Recruitment 2023 for 687 Vacancies open, Check posts, eligibility, salary and how to apply.
< !- START disable copy paste -->

Post a Comment